കോട്ടയം :യുവ ജനങ്ങൾ ലഹരിക്കടിമകളായി മാറുന്നുവെന്നും, നമ്മുടെ സംസ്ഥാനത്തെ ലഹരി ഉപയോഗിച്ച് നടത്തുന്ന കുറ്റകൃത്യങ്ങൾ വർദ്ധിച്ചു വരുന്നതായും, അവരിൽ കോളേജ് പെൺകുട്ടികൾ വരെയുണ്ടെന്നും അടുത്ത കാലത്ത് നടത്തിയ സർവ്വേകൾ സൂചിപ്പിക്കുന്നതായും പ്രവാസി മലയാളി വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് ഐസക് പ്ലാപ്പള്ളിൽ അഭിപ്രായപെട്ടു. വിദേശത്തു ജോലി നോക്കുന്ന പ്രവാസികളുടെ മക്കളിൽ നല്ലൊരു ഭാഗം ഇന്ന് ലഹരി മാഫിയയിൽപെട്ട കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതയും മാതാപിതാക്കളുടെ ശ്രദ്ധ അവരിൽ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ ദിവസം വെഞ്ഞാറമൂട് നടന്ന കൂട്ടകൊലപാതകം ഒരു പ്രവാസിയുടെ കുടുംബത്തിലായിരുന്നുവെന്നും പാക്കിൽ നടന്ന പ്രവാസി ജില്ലാ പ്രവർത്തക സമ്മേളനവും പ്രവാസി തൊഴിൽ സംരംഭ ഉദ്ഘാടനവും ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ലഹരി നിർമാർജനലഹരി നിർമാർജനത്തിന്റെ ഭാഗമായി അസോസിയേഷൻ എല്ലാ ജില്ലകളിലും ലഹരി വിരുദ്ധ ക്യാമ്പ് സംഘടിപ്പിക്കുംപ്രസിഡന്റ് ഇട്ടി ചെറിയാൻ അധ്യക്ഷത വഹിച്ചു. മുഹമ്മദ് കലാം, സുരേഷ് ലാൽ, രാജൻ പി ജി, മധു വാകത്താനം, പുന്നൂസ് എബ്രഹാം,എന്നിവർ പ്രസംഗിച്ചു.