‘ന്യൂജനറേഷൻ ജീവിതവും വേണ്ട ജോലിയും വേണ്ട’ ; നഗര ജീവിതത്തിനോട് ബൈ പറഞ്ഞ് കുന്നിൽ ചരിവിൽ വിചിത്ര ജീവിതവുമായി യുവാവ്…

ന​ഗര ജീവിതത്തിലെ സൗകര്യങ്ങൾ കണക്കിലെടുത്ത് ഗ്രാമങ്ങളിൽ നിന്ന് നഗരങ്ങളിലേക്ക് ചേക്കേറുന്നവർ ഒരുപാടുണ്ട്. എന്നാൽ‌, ചൈനയിൽ നിന്നുമുള്ള ഒരു ന്യൂജനറേഷൻ യുവാവ് ന​ഗരജീവിതവും അവിടുത്തെ ജോലിയും എല്ലാം ഉപേക്ഷിച്ച് ഒരു പർവതമേഖലയിൽ ജീവിതം തുടങ്ങിയതാണ് ഇപ്പോള്‍ ചർച്ചയാകുന്നത്. 

വാൻഷാനിലെ ഗ്വിഷൗവിലെ സിയാക്സിയിലുള്ള ഒരു കുന്നിൻചെരിവിലെ പാറയുടെ അരികിലാണ് വെൻസി മുള കൊണ്ട് ഒരു ചെറിയ ഷെഡ്ഡ് നിർമ്മിച്ചിരിക്കുന്നത്. 2023 സെപ്തംബർ മുതൽ വെൻസി ഇവിടെയാണ് താമസിക്കുന്നത്. തന്റെ അനുഭവം ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഡൂയിനിലാണ് വെൻസി പങ്ക് വച്ചിരിക്കുന്നത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഏറെ കൗതുകമുള്ള കാര്യം എന്താണെന്ന് വെച്ചാൽ ഇവിടെ നിന്നും 500, 600 മീറ്റർ ദൂരത്തായി തന്നെയാണ് വെൻസിയുടെ ജന്മസ്ഥലവും. വഴി വളരെ മോശമായതിനാൽ തന്നെ മണിക്കൂറുകൾ വേണ്ടിവരും വെൻസിക്ക് നടന്ന് തന്റെ വീട്ടിലെത്താൻ. എന്നിരുന്നാലും, രണ്ടാഴ്ചയിൽ ഒരിക്കൽ വെൻസി മാർക്കറ്റിൽ പോയി ആവശ്യമുള്ള സാധനങ്ങൾ വാങ്ങി വരും. 

ഈ മലമുകളിലെ നേരമ്പോക്കിനായി ബെൻസി തൻറെ സോഷ്യൽ മീഡിയയിൽ വിവിധ കാര്യങ്ങൾ പങ്ക് വയ്ക്കുക, അതിനുള്ള വീഡിയോയും മറ്റും തയ്യാറാക്കുക ഇവയെല്ലാം അവൻ ചെയ്യുന്നുണ്ട്. ഒപ്പം തനിക്കാവശ്യമുള്ള പച്ചക്കറികൾ വളർത്തിയെടുക്കുക, പന്നികളെ വളർത്തുക എന്നിവയെല്ലാം അവൻ ചെയ്യുന്നു. 

കൂട്ടിന് തനിക്ക് രണ്ട് നായകൾ ഉള്ളതിനാൽ തന്നെ ഒരിക്കലും ഒറ്റക്കാണ് എന്ന് തോന്നിയിട്ടില്ല എന്നാണ് വെൻസിയുടെ ഉത്തരം. നേരത്തെ നഗരത്തിലെ കൺസ്ട്രക്ഷൻ സൈറ്റുകളിലും ഗാർമെന്റ് ഫാക്ടറിയിലും ഒക്കെ വെൻസി ജോലി നോക്കിയിട്ടുണ്ട്. ഇപ്പോൾ താൻ‌ ഈ ജീവിതം ഇഷ്ടപ്പെടുന്നു എന്നും അതിനർത്ഥം ലോകത്തിൽ നിന്നും വേർപ്പെട്ട് കഴിയുക എന്നല്ല എന്നും വെൻസി പറയുന്നു.

Hot Topics

Related Articles