കുടമാളൂരിന് ഒരു യങ് സയന്റിസ്‌റ്റ് അവാർഡ്

കുടമാളൂർ: സ്പെയിനിൽ നടന്ന നാലാമത് യു.ആർ.എസ്.ഐ (International Union of Radio Science) അറ്റ്ലാന്റിക് റേഡിയോ സയൻസ് കോൺ ഫെറൻസിൽ യങ് സയന്റിസ്‌റ്റ് അവാർഡ് നേടി വീനസ് വേണു ഗോപാൽ. കുടമാളൂർ മണിയലപ്പറമ്പിൽ ശ്രീജിത്തിന്റെ ഭാര്യയാണ് വീനസ്.
വൈദ്യുതകാന്തിക മണ്ഡലങ്ങളുമായും തരംഗങ്ങളുമായും ബന്ധപ്പെട്ട മൾട്ടി ഡിസിപ്ലൈൻ ഗവേഷണത്തിൽ നൂതന സംഭാവനകളും കണ്ടെത്തലുകളും നടത്തിയ വ്യക്തികളുടെ ഒരു അന്തർദേശീയ ഗ്രൂപ്പിനെ അംഗീകരിക്കുന്നതിനാണ് യങ് സയന്റിസ്റ്റ് അവാർഡ്.

Advertisements

Hot Topics

Related Articles