കോട്ടയം : യൂത്ത് കോൺഗ്രസ് മാർച്ചിന് നേരെയുണ്ടായ ഡി വൈ എഫ് ഐ – എസ്.എഫ്.ഐ പ്രവർത്തകരുടെ ആക്രമണത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തുന്ന എം.സി റോഡ് ഉപരോധം ഒരു മണിക്കൂർ പിന്നിട്ടു. ഒരു മണിക്കൂറോളം കോട്ടയം സെൻട്രൽ ജംഗ്ഷനിൽ ഇരു വശത്തായി ഡി വൈ എഫ് ഐ – സി.പി.എം. പ്രവർത്തകർ നിരന്നതോടെ വൻ സംഘർഷ സമാനമായ സാഹചര്യം ഉടലെടുത്തു. ഒരു മണിക്കൂറോളമായി എം.സി റോഡിൽ ഗതാഗതം തടസപ്പെട്ടു. റോഡിന് നടുവിൽ ടയർ കത്തിച്ചിട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിക്കുകയാണ്. ഏഴ് മണിയോടെ ആരംഭിച്ച സംഘർഷ സാഹചര്യങ്ങളാണ് ഇപ്പോഴും തുടരുന്നത്.
രാഹുൽഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതിൽ പ്രതിഷേധിച്ച് കോട്ടയം നഗരത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിനു നേരെയാണ് ആക്രമണം ഉണ്ടായത്. കോട്ടയം തിരുനക്കര മോട്ടോർ ഓഫീസിനു സമീപത്തുവെച്ച് എസ്എഫ്ഐ പ്രവർത്തകർ പ്രകടനമായി എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ സംഘർഷത്തിൽ ഏർപ്പെട്ടു. എസ്എഫ്ഐ – ഡി വൈ എഫ് ഐ പ്രവർത്തകരുടെ ആക്രമണത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസംഗ ചിന്റു കുര്യൻ ജോയ് , കെപിസിസി സെക്രട്ടറി കുഞ്ഞ് കുഞ്ഞല്ലമ്പള്ളി എന്നിവർക്ക് പരിക്കേറ്റു. ഇരുവരുടെയും തല പൊട്ടി ചോര ഒഴുകി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തലയ്ക്ക് അടിയേറ്റ് തല പൊട്ടി ചോര വാർന്നൊഴുകുന്ന മുറിവുമായി യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് ചിന്റു കുര്യൻ ജോയി നഗര മധ്യത്തിൽ തന്നെ ഇരിക്കുകയാണ്. ആക്രമണം നടത്തിയ ഡി വൈ എഫ് ഐ എസ്.എഫ്.ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യാതെ പിരിഞ്ഞ് പോകില്ല എന്ന നിലപാടിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ. ഇതിനിടെ എട്ടരയോടെ ഡി വൈ എഫ് ഐ പ്രവർത്തകർ പ്രകടനം നടത്തി പിരിഞ്ഞ് പോയി. മുതിർന്ന സി.പി.എം പ്രവർത്തകർ അടക്കം എത്തി മുദ്രാവാക്യം മുഴക്കിയാണ് പിരിഞ്ഞ് പോയത്.
അൽപം മുൻപ് നടന്നത്
നഗരമധ്യത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രകടനത്തിനു നേരെ ഒരു വശത്തുനിന്ന് എസ്എഫ്ഐ – ഡി വൈ എഫ് ഐ പ്രവർത്തകർ മുദ്രാവാക്യം മുഴക്കുകയായിരുന്നു. പിണറായി വിജയനെതിരായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം മുഴക്കി. ഇതിനെതിരെ എസ്എഫ്ഐ – ഡി വൈ എഫ് ഐ പ്രവർത്തകർ മുദ്രാവാക്യം മുഴക്കി രംഗത്തെത്തുകയായിരുന്നു. തുടർന്നാണ് ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. കൊടികെട്ടിയ വടിയും പട്ടികയും കമ്പും കല്ലും ഉപയോഗിച്ച് പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടി.
ഈ സംഘർഷത്തിനിടെയാണ് ചിന്റുവിനും കുഞ്ഞ് കുഞ്ഞല്ലമ്പള്ളിക്കും പരിക്കേറ്റത്. സംഘർഷത്തെ തുടർന്ന് കോട്ടയം നഗരമധ്യത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ എം സി റോഡ് ഉപരോധിക്കുകയാണ്. പോലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.