യൂത്ത് കോൺഗ്രസ് കോട്ടയം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രകൃതിയെ നശിപ്പിക്കുന്ന വിനാശ പദ്ധതിക്കെതിരെ പ്രകൃതിക്കൊപ്പം എന്ന മുദ്രാവാക്യവുമായി ജൂൺ 5 പരിസ്ഥിതി ദിനത്തെ കെ റെയിൽ വിരുദ്ധ സമര ദിനമാക്കി യൂത്ത് കോൺഗ്രസ് . നിർദിഷ്ട കെ റെയിൽ ലൈൻ കടന്ന് പോകുന്ന കുഴിയാലിപടി, പാറമ്പുഴ, നട്ടശേരി പ്രദേശത്ത് മുഴുവൻ പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈകൾ നടുകയും, വിതരണം ചെയുകയും ചെയ്തു.യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് രാഹുൽ മറിയപ്പള്ളി അദ്യക്ഷത വഹിച്ചു.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.കേരള കോൺഗ്രസ് ഉന്നതധികാരി അംഗം പ്രിൻസ് ലുക്കോസ്,ബ്ലോക്ക് പ്രസിഡന്റ് ടി.സി റോയ്, കുമാരനെല്ലൂർ മണ്ഡലം പ്രസിഡന്റുംവാർഡ് കൗൺസിലറുമായ സാബു മാത്യു, കൗൺസിലർ ലിസി കുര്യൻ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അരുൺ മാർക്കോസ് മാടപ്പാട്ട്, യൂത്ത് കോൺഗ്രസ് നേതാക്കളായ അനൂപ് അബുബക്കർ, അനീഷ് ജോയ് പുത്തൂർ, ശ്രീക്കുട്ടൻ,വിനീത അന്ന തോമസ്, മൂലങ്കു ളം,ജിജി ഷൈൻ സാം, മീവൽ ഷിനു കുരുവിള,ഹരി കൃഷ്ണൻ,സിബിൻ കുര്യയാക്കോസ് മാത്യു ആൽബിൻ തോമസ്,വിവേക് കുമ്മണ്ണൂർ,അഭിഷേക്,ദീപു ചന്ദ്ര ബാബു,ജിനീഷ്, ജോൺസൻ, അഞ്ചൽ, മഹേഷ്, നവീൻ,തുടങ്ങിയവർ പ്രസംഗിച്ചു.