യുവാക്കൾ തൊഴിൽ തേടുന്നവരാകാതെ തൊഴിൽ ദാതാക്കളാകണം: ഡോ. കൃഷ്ണ ഗോപാൽ ; സ്വാവലംബി ഭാരത് അഭിയാൻ ശിൽപശാല നടത്തി

കോട്ടയം: കേരളത്തിലെ യുവാക്കൾ തൊഴിൽ തേടി നടക്കുന്നവരാകാതെ തൊഴിൽ ദാതാക്കളാകുവാൻ കൂടി പഠിക്കണമെന്ന് ആർ എസ് എസ് സഹസർ കാര്യവാഹ് ഡോ.കൃഷ്ണ ഗോപാൽ പറഞ്ഞു. ലോകത്തിൽ ഏറ്റവും കൂടുതൽ യുവ ജനത ഭാരതത്തിലുണ്ട്. എന്നാൽ ഇവരെ എങ്ങനെ ഉപയോഗിക്കണമെന്ന കാര്യത്തിലും, സമ്പൂർണ്ണമായി വേതനമുള്ളവരാക്കാമെന്ന് മുമ്പുണ്ടായിരുന്ന സർക്കാരുകളോ ആസൂത്രണ, സമ്പദ് വ്യവസ്ഥാ ചിന്തകരോ മുൻ കാലത്ത് ചിന്തിച്ചിരുന്നില്ല.ആഗോള ഉത്പാദനത്തിൻ്റെ മുപ്പത്തിരണ്ട് ശതമാനം ഇന്ത്യയിലായിരുന്ന കാലത്ത് നിന്ന് ഇറക്കുമതി പ്രോത്സാഹിപ്പിക്കേണ്ടി വന്ന കാലഘട്ടത്തിലേക്ക് നമ്മൾ കൂപ്പുകുത്തി. ഇതിന് പരിഹാരം തൊഴിൽ തേടി നടക്കൽ മാത്രമല്ല, തൊഴിൽ സൃഷ്ടാക്കൾ കൂടിയാവുക എന്നതാണ്.അതാണ് സ്വാവലംബി ഭാരത് അഭിയാൻ മൂവ്മെൻ്റ് കൊണ്ട് ഉദ്ദേശിക്കുന്നത്. നിലവിലെ കേന്ദ്ര സർക്കാർ നിരവധി വിധത്തിലുള്ള സാമ്പത്തിക സഹായങ്ങൾ ഇങ്ങനെയുള്ള സംരംഭങ്ങൾക്ക് നൽകുന്നുണ്ട്. അവയെ പരമാവധി ജനങ്ങളിലെത്തിക്കുവാൻ നാം പ്രതിജ്ഞാബദ്ധരാവണമെന്നും അദ്ദേഹം പറഞ്ഞു.

Advertisements

സ്വാശ്രയ മുന്നേറ്റ ഭാരതം എന്ന ലക്ഷ്യത്തിൽ രൂപം കൊടുത്തിട്ടുള്ള പതിമ്മൂന്നിൽ പരം ദേശീയ സംഘടനകളുടെ ഏകോപനമായ ‘സ്വാവലംബി ഭാരത് അഭിയാൻ’ മൂവ്മെൻറ് യുവാക്കളെ സ്വാശ്രയ സംരഭകത്വത്തിലേക്ക് എത്തിക്കുന്നതിനായി നടത്തിയ പ്രതിനിധി പരിശീലന ശിൽപശാലയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ശിൽപ്പശാല സ്വദേശി ജാഗരൺ മഞ്ച് ദേശീയ അദ്ധ്യക്ഷൻ ആർ. സുന്ദരം ഉദ്ഘാടനം ചെയ്തു. സ്വാവലംബി ഭാരത് അഭിയാൻ സംസ്ഥാന സമന്വയക് ഡോ.അനിൽ എസ് പിള്ളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ , ബിഎംഎസ് സംസ്ഥാന അദ്ധ്യക്ഷൻ സി.ഉണ്ണിക്കൃഷ്ണൻ ഉണ്ണിത്താൻ, മുൻ ബി എം എസ് ദേശീയ അദ്ധ്യക്ഷൻ സജി നാരായണൻ, സ്വദേശി ജാഗരൺ മഞ്ച് സംസ്ഥാന സംയോജകൻ ശ്രീ.രഞ്ജിത്കാർത്തികേയൻ, എം എസ് എം ഇ അഡീഷണൽ ഡയറക്ടർ സുരേഷ് ബാബു, ടി.വി.പ്രസാദ് ബാബു, അഡ്വ.അനിൽ ഐക്കര, അഡ്വ.കെ എം രശ്മി എന്നിവർ വിവിധ സഭകളിലായി സംസാരിച്ചു. സ്വാവലംബി ഭാരത് അഭിയാൻ മൂവ് മെൻറ് സംബന്ധിച്ച പുസ്തക പ്രകാശനം നടത്തി.

സ്വാശ്രയ സംരംഭങ്ങൾ സംബന്ധിച്ച് വിദഗ്ദ്ധരുടെ ക്ലാസുകളും ചർച്ചകളും നടന്നു. ബിഎംഎസ്, സഹകാർ ഭാരതി, ഭാരതീയ കിസാൻ സംഘം, ലഘു ഉദ്യോഗഭാരതി, എബിവിപി, സേവാഭാരതി, ബി ജെ പി, വിഎച്ച്പി, വനവാസി കല്യാണ ആശ്രമം, വ്യാപാരി വ്യവസായി സംഘം, ഗ്രാഹക് പഞ്ചായത്ത്, വിഭാ വാണി എന്നീ സംഘടനകളുടെ നേതൃത്വം റിപ്പോർട്ടുകൾ അവതരിപ്പിച്ചു. സ്വദേശി ജാഗരൺ മഞ്ചിൻ്റെ നേതൃത്വത്തിലായിരുന്നു പരിപാടി. ആത്മനിർഭര ഭാരതം, ഋതം എന്നിവയെ സംബന്ധിച്ച അവതരണങ്ങൾ ഉണ്ടായിരുന്നു.

Hot Topics

Related Articles