യൂത്ത് ഫ്രണ്ട് എമ്മിന്റെ തീരദേശ സംരക്ഷണ യാത്ര : തൃശൂര്‍ ജില്ലയില്‍ പര്യടനം പൂര്‍ത്തിയാക്കി : എന്‍.കെ അക്ബര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു

തൃശൂര്‍ : കേരളത്തിലെ സാധാരണക്കാരായ മത്സ്യ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി കേരളത്തിലെ തീരദേശ മേഖലയിലൂടെ പര്യടനം നടത്തുന്ന കേരള യൂത്ത് ഫ്രണ്ട് എം തീരദേശ സംരക്ഷണയാത്ര ആവേശ സ്വീകരണം ഏറ്റ് വാങ്ങി തൃശൂര്‍ ജില്ലയില്‍ പര്യടനം പൂര്‍ത്തിയാക്കി. തൃശൂര്‍ ജില്ലാ തല സ്വീകരണ സമ്മേളനം ചാവക്കാട് എന്‍ കെ അക്ബര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ സാധാരണക്കാരായ മത്സ്യത്തൊഴിലാളികളെ വഴിയാധാരമാക്കാതിരിക്കാന്‍ യൂത്ത് ഫ്രണ്ട് നടത്തുന്ന പോരാട്ടത്തിന് പിന്‍തുണ നല്‍കുന്നതായി എന്‍. കെ അക്ബര്‍ എം എല്‍ എ പറഞ്ഞു. ജനകീയ പ്രശ്‌നം ഏറ്റെടുത്ത് സമുഹത്തിന് വേണ്ട പിന്‍തുണ നല്‍കണം. കേന്ദ്ര സര്‍ക്കാര്‍ നയം മാറ്റും വരെ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ജാഥാ ക്യാപ്റ്റന്‍ കേരള യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. തൃശൂര്‍ ജില്ലയിലെ അണ്ടത്തോട് , ചാവക്കാട് , വാടാനപ്പള്ളി , കാര എന്നിവിടങ്ങളില്‍ യാത്ര പ്രചാരണം നടത്തി. യാത്ര മെയ് ആറ് ചൊവ്വാഴ്ച എറണാകുളം ജില്ലയില്‍ പ്രചാരണം നടത്തും. മെയ് ഒന്നിന് കാസര്‍കോട് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി എം പി ഫ്‌ളാഗ് ഓഫ് ചെയ്ത ജാഥ ഒന്‍പത് തീരദേശ ജില്ലകളില്‍ പര്യടനം നടത്തി മെയ് ഒന്‍പതിന് തിരുവനന്തപുരത്ത് സമാപിക്കും.

Advertisements

ജില്ലാതല യാത്ര സ്വീകരണ യോഗത്തില്‍ കേരള കോണ്‍ഗ്രസ്(എം) തൃശൂര്‍ ജില്ലാ പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ ഈച്ചരത്ത് അധ്യക്ഷത വഹിച്ചു. കേരള കോണ്‍ഗ്രസ്(എം) സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ: അലക്‌സ് കോഴിമല, കേരള കോണ്‍ഗ്രസ് (എം) ഉന്നതാധികാര സമിതി അംഗം സെബാസ്റ്റ്യന്‍ ചൂണ്ടേല്‍, കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങളായ ബേബി കാവുങ്കല്‍, സാജന്‍ തൊടുക, കേരള യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന ഓഫീസ് ചാര്‍ജ് ജനറല്‍ സെക്രട്ടറി ഷേയ്ക്ക് അബ്ദുള്ള,കേരള കോണ്‍ഗ്രസ് (എം) ഭാരവാഹികളായ ഷാജി ആനിതോട്ടം, ബേബി നെല്ലിക്കുഴി, അഡ്വ: ഇ എ ജോണി,ബിജു ആന്റണി, ബെന്നി ചെറുവത്തൂര്‍, പി എസ് രാജന്‍,അഡ്വ: സജൂഷ് മാത്യു, സാംസണ്‍ ചിരിയംകണ്ടത്ത്, യൂത്ത്ഫ്രണ്ട്(എം) സംസ്ഥാന ജനറല്‍ സെക്രട്ടറി ഷിബു തോമസ്,യൂത്ത്ഫ്രണ്ട്(എം) ജില്ലാ ഓഫീസ് ചാര്‍ജ് ജനറല്‍ സെക്രട്ടറി സെബിന്‍ കാവുങ്കല്‍,യൂത്ത്ഫ്രണ്ട്(എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ സജി ജോസഫ്, ജോഷ്വ രാജു,ബിജോ പി ബാബു, സച്ചിന്‍ കെ ജോസ്, ഭാരവാഹികളായ ജെസ്സല്‍ വര്‍ഗീസ്, ജോബി വട്ടപ്പറമ്പില്‍, ബജീഷ് കെ ബി,ജിയോ ജോസഫ്,ഷാജന്‍ ജോസഫ്, സന്തോഷ് ജാക്ക്, സേവ്യര്‍, സി റ്റി ബാബു, കെ ജെ തോമസ്, ഇ ജെ വത്സന്‍, ബിനില്‍ പ്രതാപന്‍, ആല്‍ബിന്‍ പേണ്ടാനം എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു

Hot Topics

Related Articles