കോട്ടയം : പൊതുജനം വിലക്കയറ്റത്തിൽ നട്ടം തിരിയുമ്പോഴും അതൊന്നും വകവെക്കാതെ ആർഭാടത്തിനു മാത്രം ശ്രമിക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഈ സമീപനമാണ് സർക്കാർ തുടരുന്നതെങ്കിൽ വൻ ജനകീയ പ്രക്ഷോഭങ്ങൾക്ക് കേരളം സാക്ഷ്യം വഹിക്കുമെന്നും യൂത്ത് കോൺഗ്രസ് അതിനു നേതൃത്വം നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വിലക്കയറ്റത്തിനെതിരെ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം സപ്ലൈ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചും ഉപരോധവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗാന്ധി സ്ക്വയറിൽ നിന്ന് ആരംഭിച്ച മാർച്ച് ടൗൺ ചുറ്റി പ്രകടനമായാണ് സപ്ലൈ ഓഫീസിനു മുന്നിലേക്ക് എത്തിയത്. ഓഫീസിനു മുൻപിൽ മാർച്ച് പോലീസ് തടഞ്ഞു.തുടർന്ന് പോലീസും പ്രവർത്തകരും തമ്മിൽ നേരിയ ഉന്തും തള്ളുണ്ടായി. ഉപരോധത്തിനുശേഷം പിരിഞ്ഞുപോയ പ്രവർത്തകരും പോലീസും തമ്മിലും നേരിയതോതിൽ സംഘർഷം ഉണ്ടായി. ഇതേ തുടർന്നാണ് പോലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കിയത്. ഉപരോധത്തേ തുടർന്ന് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയ്, അഡ്വ.ടോം കോര അഞ്ചേരിൽ,റോബി ഊടുപുഴയിൽ, രാഷ്മോൻ ഓറ്റത്തിൽ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഉപരോധ സമരം യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയിയുടെ അധ്യക്ഷതയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം. എൽ. എ. ഉദ്ഘാടനം ചെയ്തു. ജോസഫ് വാഴക്കൻ മുഖ്യപ്രഭാഷണം നിർവഹിച്ചു.
കുഞ്ഞ് ഇല്ലമ്പള്ളി, ജെയ്ജീ പാലയ്ക്കലോടി, അഡ്വ.ടോം കോര അഞ്ചേരിൽ, സുബിൻ മാത്യു , സനോജ് പനക്കൻ, സിംസൻ ജോസ്,അനീഷ് തങ്കപ്പൻ,നായ്ഫ് ഫൈസി, റിജു ഇബ്രാഹിം,രാഹുൽ രാജീവ്,ജയപ്രകാശ് പി.കെ,തോമസ്കുട്ടി മുക്കാല,അരുൺ മർക്കോസ്,ബിബിൻ ഇലഞ്ഞിതറ, റഹിം കങ്ങഴ, മനുകുമാർ മോഹൻ കുമാർ,ഫ്രാൻസിസ് മരങ്ങാട്ടുപള്ളി, ഗൗരി ശങ്കർ, ആന്റച്ചൻ ജെയിംസ്, അൻസു സണ്ണി എന്നിവർ പ്രസംഗിച്ചു.