കോട്ടയം:പൂക്കോട് വെറ്റിനറി സർവകലാശാലയിൽ എസ് എഫ് ഐ യുടെ ഗുണ്ടകൾ കൊന്നു കളഞ്ഞ സിദ്ധാർത്ഥന്റെ നീതിക്കായി യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയം ടൗണിൽ പ്രതിഷേധ നൈറ്റ് മാർച്ച് നടത്തി. യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡണ്ട് ഗൗരി ശങ്കർ അധ്യക്ഷത വഹിച്ച യോഗം കെപിസിസി ജനറൽ സെക്രട്ടറി പി എ സലിം ഉദ്ഘാടനം നിർവഹിച്ചു.. ജോർജ് പയസ്സ്, കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റി അംഗങ്ങളായ അനൂപ് അബൂബക്കർ,യദു സി നായർ, ബിനീഷ് ബെന്നി, അസീബ് ഇട്ടിക്കൽ, വിഷ്ണു വിജയൻ, ബിബിൻ വർഗീസ്,റിച്ചു ലൂക്കോസ്,അനു,വൈശാഖ് പി കെ,ഗീവർഗീസ് സി ആർ,വിപിൻ ആതിരമ്പുഴ,ഷിനാസ്, ജിബിൻ,ആദർശ് രഞ്ജൻ, ആൽബിൻ ഇടമന ശ്ശേരി, ജിത്തു ജോസ്,ജെനിൻ ഫിലിപ്പ്,രാഷ്മോൻ ഓതാറ്റിൽ,വിനീത, ശ്രീജ,തുടങ്ങിവർ പ്രസംഗിച്ചു.