കോട്ടയം : യൂത്ത് കോൺഗ്രസ് ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. 12 മുതൽ 14 വരെയാണ് സമ്മേളനം നടക്കുക. ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് രക്തസാക്ഷികളായ ഷുഹൈബ് , ശരത് ലാല് കൃപേഷ്, പുന്ന നൗഷാദ് എന്നിവരുടെ ചായ ചിത്രം വഹിച്ചുകൊണ്ടുള്ള ജാഥ ഈരാറ്റുപേട്ടയിൽ നിന്നും ആരംഭിച്ചു. ജാഥ സമ്മേളന നഗരിയിൽ ഇന്ന് മെയ് 12 വെള്ളിയാഴ്ച അഞ്ചരയ്ക്ക് എത്തിച്ചേരും. നൈഫ് ഫൈസിയാണ് ജാഥ ക്യാപ്റ്റൻ. കെപിസിസി ജനറൽ സെക്രട്ടറി പി എ സലിമാണ് ഫ്ലാഗ് ഓഫ് ചെയ്തത്. ഷിയാസ് മുഹമ്മദാണ് ജാഥ
മാനേജർ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അനീഷാ തങ്കപ്പനാണ് പതാക ജാഥ ക്യാപ്റ്റൻ. ഡി സി സി ജനറൽ സെക്രട്ടറി സലാം റാവുത്തർ ജാഥ ഫ്ളാഗ് ഓഫ് ചെയ്തു. ജയപ്രകാശാണ് ജാഥ മാനേജർ. സമ്മേളന നഗരിയിൽ ജില്ലാ പ്രസിഡൻ്റ് ചിൻ്റു കുര്യൻ ജോയി പതാക ഉയർത്തി. മെയ് 13 ശനിയാഴ്ച യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിൻ്റു കുര്യൻ ജോയി നയ്ക്കുന്ന യു വജന റാലി പോലീസ് പരേഡ് ഗ്രൗണ്ട് സമീപത്ത് നിന്നും ആരംഭിക്കും. തുടർന്ന് സമ്മേളന നഗരിയിൽ എത്തിച്ചേരും. തുടർന്ന് നടക്കുന്ന പൊതു സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. യൂത്ത് കോൺഗ്രസ് കോൺഗ്രസ് ജില്ലാ സംസ്ഥാന നേതാക്കൾ സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കും.
14 ന് രാവിലെ 9 മണിക്ക് പ്രതിനിധി സമ്മേളനം ശാസ്ത്രി റോഡിലെ സെന്റ് ജോസഫ് പള്ളി ഓഡിറ്റോറിയത്തിൽ നടക്കും. പ്രതിനിധി സമ്മേളനം ഉദ്ഘാടനം ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്യും.
പ്രമേയങ്ങൾ അവതരിപ്പിക്കും തുടർന്ന് ചർച്ച നടക്കും. വൈകിട്ട് സമാപന സമ്മേളനം കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനം ചെയ്യും.