പുതുപ്പള്ളി ; യുവത്വത്തിൻറെ പ്രസരിപ്പിൽ മണ്ഡലം ആകെ നിറയുകയാണ് പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർഥി ജയ്ക് സി തോമസ്. രണ്ടാംഘട്ട പ്രചരണ പ്രവർത്തനങ്ങള്‍ അവസാനിക്കുമ്പോൾ ബഹുദൂരം മുന്നിലാണ് ജയ്ക്ക്.ഏവർക്കും സുപരിചിതനായ സ്ഥാനാർത്ഥിക്ക് പൊതുസമൂഹം നൽകുന്നത് വലിയ പിന്തുണയാണ്. ഇത്തവണ പുതുപ്പള്ളി ജയിക്കിന്റെ കരം പിടിക്കുമെന്ന് ഉറപ്പു നൽകുന്നതാണ് പ്രചരണ രംഗത്തുനിന്നുള്ള കാഴ്ച. ഇന്നലെ അകലക്കുന്നം പഞ്ചായത്തില്‍ നിന്നുമാണ് ജെയ്ക്ക് പര്യയടനം ആരംഭിച്ചത്. മറ്റക്കര സെൻറ് ജോസഫ് ഹൈസ്കൂളിൽ എത്തിയ സ്ഥാനാർത്ഥിയെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് വരവേറ്റു. വിദ്യാർത്ഥികൾക്കിടയിൽ തരംഗമായി ജയ്ക്ക് മാറിയെന്ന് ഉറപ്പിക്കുന്നതായിരുന്നു അവിടുത്തെ കാഴ്ചകള്‍. ഒപ്പം നിന്ന് ചിത്രം എടുത്തും വിജയാശംസകൾ നേർന്നും കുട്ടികൾ ജയിക്കിനൊപ്പം കൂടി.
തുടര്‍ന്ന് മഞ്ഞാമറ്റത്തെത്തിയ സ്ഥാനാര്‍ഥി തൊഴിലുറപ്പ് തൊഴിലാളികളെ കണ്ട് വാഹനം നിര്‍ത്തി അവര്‍ക്കൊപ്പം സമയം ചെലവഴിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടര്‍ന്ന് പാമ്പാടി ദയറായിലേക്ക്. മലങ്കര ഓര്‍ത്തഡോക്സ് സുറിയാനിസഭ കോര്‍ എപ്പിസ്കോപ്പ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുത്തു.ശേഷം വെള്ളൂരിലെ വിവാഹ ചടങ്ങിലേക്ക്. ചടങ്ങിലെത്തിയ സ്ഥാനാര്‍ഥിയെ കണ്ട് വരനും വധുവും കുടുംബാംഗങ്ങളും സുഹൃത്തുക്കളും നാട്ടുകാരും ചുറ്റും കൂടി.തെരഞ്ഞെടുപ്പ് വിശേഷങ്ങൾ തിരക്കിയവരോട് നിറഞ്ഞ ചിരിയോടെ നന്നായി പോകുന്നു എന്ന് സ്ഥാനാർത്ഥിയുടെ മറുപടി.ഇത്തവണ ജയിക്കും ഉറപ്പ് എന്ന് ചുറ്റും കൂടിയവർ. ഉച്ചയ്ക്കുശേഷം കൂരോപ്പടയിലായിരുന്നു സ്ഥാനാർഥിയുടെ പര്യടനം.വ്യാപാര സ്ഥാപനങ്ങളും കടകളും കയറി വോട്ട് അഭ്യര്‍ത്ഥിച്ച സ്ഥാനാർഥിക്ക് എല്ലായിടത്തും ലഭിച്ചത് വലിയ വരവേൽപ്പ്. ചിരപരിചിതനായ ഒരാൾ തങ്ങളുടെ കരം പിടിക്കുന്ന പ്രതീതിയായിരുന്നു ഏവർക്കും. സ്ഥാനാർഥിയെ കണ്ട വഴിയാത്രക്കാരിൽ പലരും വാഹനം നിർത്തി കുശലാന്വേഷണം നടത്തി. ‘ജെയ്ക്കേ’ എന്ന് കേട്ടിടത്തേക്കെല്ലാം സ്ഥാനാർഥി ഓടിയെത്തി, കരം പിടിച്ചു.
വൈകുന്നേരം കോത്തലയിലേക്ക്.രാത്രി ഏറെ വെെകിയാണ് പ്രചരണം അവസാനിച്ചത്.