യുവമോർച്ചാ ജില്ലാ കമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചു; അരവിന്ദ് ശങ്കറും രോഹിൻ ടി.എസും ജനറൽ സെക്രട്ടറി

കോട്ടയം: യുവമോർച്ചാ ജില്ലാ കമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചു. ജില്ലാ പ്രസിഡന്റ് വിഷ്ണു വഞ്ചിമലയാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്. അരവിന്ദ് ശങ്കറും, ടി.എസ് രോഹിനുമാണ് ജനറൽ സെക്രട്ടറിമാർ. വിഷ്ണു എ വിനോദ്, മണിമേഘല ടി.ഡി , നിഖിൽ ശശീന്ദ്രൻ, പി.എൻ വിനോദ്കുമാർ എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. സബിൻ കുറിച്ചി, മണിക്കുട്ടൻ തെക്കനാൽ, കെ.എൻ ഹരികൃഷ്ണൻ എന്നിവരാണ് സെക്രട്ടറിമാർ. അനീഷ് കുമാറാണ് ട്രഷറർ. ജെ.പത്മകുമാറാണ് ഐടി സെൽ കൺവീനർ.

Advertisements

Hot Topics

Related Articles