പത്തനംതിട്ട : ജില്ലയിലെ ക്രമസമാധാന പൂർണമായും തകർന്നു എന്നും, പോലീസ് സേന ഒന്നാകെ മൂല്യ ശോഷണം സംഭവിച്ച് നിലയിലാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ . പെരുനാട്ടിലെ ബാബുവിന് നീതി നടപ്പാക്കാൻ സർക്കാർ പ്രതിജാബദ്ധ് രാണെന്നും കുറ്റക്കാരായ സി പി എം നേതാക്കൾക്ക് എതിരെ കൊലപ്പാതക കുറ്റം ചുമത്തി കേസ് എടുക്കാത പോലീസ് സി പി എം നേതൃത്വത്തിന്റെ പിണയാളുകളായി മാറിയെന്ന് ഷാഫി പറമ്പിൽ ആരോപിച്ചു.
നരബലി അടക്കമുള്ള സംഭവങ്ങൾ ലോകത്തെ തന്ന ഞട്ടിക്കുന്ന രീതിയിൽ അരങ്ങേറുന്നത് ജനങ്ങൾ നീതി ന്യായ വ്യവസ്ഥയിലും, പോലീസ് സംവിധാനങ്ങളും വിശ്വാസ്യത നഷ്ടമായതു മൂലമാണെന്ന് അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റെ എം.ജി കണ്ണൻ അധ്യക്ഷത വഹിച്ചു. ഡി സിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ, സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.ജെ പ്രേംരാജ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജോബിൻ ജേക്കബ്, റോബിൻ പരുമല, സംസ്ഥാന സെക്രട്ടറിമാരായ അനീഷ് ഖാൻ ,ഷിനി തങ്കപ്പൻ , വിമൽ കൈ തയ്ക്കൽ, അനിലാ ദേവി, ആബിദ് ഷഹിം, സംസ്ഥാന നിർവ്വാഹക സമിതിയംഗങ്ങൾ നഹാസ് പത്തനംതിട്ട , എം എ സിദ്ദീഖ്, ജില്ലാ വൈസ് പ്രസിഡന്റ് വിശാഖ് വെൺ പാല, ജില്ലാ ജനറൽ സെക്രട്ടറി മാരായ എം എം പി ഹസ്സൻ ,ജിജോ ചെറിയാൻ, അഖിൽ ഓമനക്കുട്ടൻ, രന്ജു എം.ജെ, അബു എബ്രഹാം, ലക്ഷ്മി അശോക്, ജിതിൻ ജി നൈനാൻ , അനൂപ് വെങ്ങാ വിളിയിൽ , അനന്ദു ബാലൻ, നിയോജകമണ്ഡലം പ്രസിഡന്റെമാരായ അഫ്സൽ വി ഷെയ്ഖ് , അഭിലാഷ് വെട്ടിക്കാടൻ, ജോയൽ മുക്കരണത്ത്, റനോ പി രാജൻ, പ്രവീൺ രാജ് രാമൻ എന്നിവർ പ്രസംഗിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പെരുനാട്ടിലെ ബാബു ആത്മഹത്യ കുറ്റക്കാർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലയിൽ സമരപരിപാടികൾക്ക് യൂത്ത് കോൺഗ്രസ് രൂപം നൽകി നവംബർ ഒന്നാം തീയതി ജില്ലയിലെ എല്ലാ ഭാരവാഹികളുടെയും യൂത്ത് കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികൾ ചേരുവാൻ തീരുമാനമെടുത്തു നിഷ്ക്രിയമായ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റികൾ അടിയന്തരമായി പുതിയ ആളുകളെ നിയമിക്കുവാൻ യോഗം തീരുമാനിച്ചു ഒഴിവുള്ള എല്ലാ ഭാരവാഹിത്വങ്ങളിലേക്കും പുനഃസംഘടന സമയബന്ധിതമായി പൂർത്തീകരിക്കുവാൻ തീരുമാനിച്ചു യൂത്ത് കോൺഗ്രസ് മുഖ മാസികയായ സോഷ്യലിസ്റ്റ് യൂത്ത് മാസികയുടെ ജില്ലാതല വരിസംഖ്യ വിതരണത്തിന് തുടക്കമായി.