കോട്ടയം : ഗതാഗതരംഗത്തെ പരിഷ്കാരങ്ങൾ യാത്രാസൗകര്യത്തിന് സുഗമാകുന്നത് സാധാരണമാണെങ്കിലും കുറവിലങ്ങാടിന് ശാപമായി മാറുകയാണ്. കുറവിലങ്ങാട് സെൻട്രൽ ജങ്ഷനിലും കോഴാ കവലയിലും സ്ഥാപിച്ച ട്രാഫിക് ലൈറ്റുകൾ നാട്ടുകാർക്ക് മാത്രമല്ല, കുറവിലങ്ങാട് കൂടി യാത്ര ചെയ്യുന്ന സകല മനുഷ്യർക്കും ശാപമായി മാറിയിരിക്കുകയാണ്. എന്നാൽ ജനത്തെ വലച്ചേ മതിയാകൂ എന്ന ഉറച്ച നിലപാടിലാണ് സിഗ്നലുകൾ സ്ഥാപിച്ചവർ.
എം സി റോഡിൽകൂടി തെക്കോട്ടു പോകേണ്ട വാഹങ്ങളുടെ നിര സിഗ്നലിൽ കുരുങ്ങി പലപ്പോഴും കോഴാക്കവല വരെ നീളുന്നു. അതുപോലെതന്നെ വടക്കോട്ടു പോകേണ്ട വാഹനങ്ങൾ പാറ്റാനി ജങ്ഷൻ കഴിഞ്ഞ് നീളുന്നു. വൈക്കം റോഡിലും ഗതാഗത കുരുക്ക് രൂപപ്പെടുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ടൗണിൽ പുതുതായി സ്ഥാപിച്ച ട്രാഫിക് ലൈറ്റുകളുടെ വഴിപിഴച്ചപ്രവർത്തനമാണ് പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുന്നത്.. ചില ദിവസങ്ങളിൽ എത്രനേരം നോക്കിനിന്നാലാണ് കടന്നുപോകാൻ കഴിയുകയെന്ന് അറിയില്ല. മറ്റുചില ദിവസങ്ങളിലാകട്ടെ ഒന്നര മിനിറ്റുവരെ സമയം കത്തിനിൽക്കും. ചിലപ്പോൾ സിഗ്നൽ പ്രവർത്തിക്കുകയേ ഇല്ല.
ട്രാഫിക് സിഗ്നൽ പ്രവർത്തനം ആരംഭിച്ചതിൽ പിന്നെ ജംഗ്ഷനിലടക്കം അപകടങ്ങളുടെ എണ്ണം വർധിച്ചതായാണ് വിലയിരുത്തൽ. പരിഷ്കാരം ഗുണത്തേക്കാളേറെ ദേഷമാണെന്ന് നാട്ടുകാരും ജനപ്രതിനിധികളും പറയുമ്പോഴും ഈ ദുരിതം തുടർന്നേ തീരൂവെന്ന നിലപാടിലാണ് പൊതുമരാമത്ത്.