കൊച്ചി:മാസങ്ങള്‍ക്ക് മുന്‍പ് ചാറ്റ്ജിപിടിയുടെ സഹായത്തോടെ സൃഷ്ടിച്ച ജിബ്ലി-സ്റ്റൈല്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ ട്രെൻഡുകളുടെ കാലാവധി വളരെ കുറവായ ഇന്നത്തെ ഡിജിറ്റല്‍ ലോകത്ത്, പുതിയൊരു തരംഗം തന്നെ ഇ-ലോകം കീഴടക്കുകയാണ്. ഗൂഗിള്‍ ജെമിനിയുടെ ‘നാനോ ബനാന’ എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഭരിക്കുന്ന പുതിയ ട്രെൻഡ് അറിയപ്പെടുന്നത്.ഒരു സാധാരണ ഫോട്ടോയും ചെറിയൊരു ടെക്സ്റ്റ് പ്രോംപ്റ്റും മാത്രം ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് ഹൈപ്പര്‍-റിയലിസ്റ്റിക് ത്രിഡി രൂപങ്ങള്‍ നിര്‍മ്മിക്കാന്‍ സാധ്യമാക്കുന്നതാണ് ഈ സവിശേഷത. തങ്ങളുടേതായോ, പ്രിയപ്പെട്ട സെലിബ്രിറ്റികളുടേയോ, വളര്‍ത്തുമൃഗങ്ങളുടേയോ ചിത്രങ്ങള്‍ ഈ ത്രിഡി ഫോര്‍മാറ്റില്‍ ആക്കാനുള്ള സൗകര്യമാണ് ട്രെൻഡ് ഏറ്റെടുക്കാന്‍ കാരണമായത്.സാങ്കേതിക പരിജ്ഞാനം ആവശ്യമില്ല, അധിക ചെലവുമില്ല എളുപ്പത്തില്‍ മികച്ച ഫലം ലഭ്യമാക്കാന്‍ കഴിയുന്നുവെന്നതാണ് ജനപ്രിയതയുടെ രഹസ്യം. യാഥാര്‍ത്ഥ്യത്തിന്റെ പശ്ചാത്തലത്തില്‍ ചെറുതും ജീവസ്വരൂപവുമായ രൂപങ്ങള്‍ സൃഷ്ടിക്കാന്‍ ഗൂഗിള്‍ ജെമിനി സഹായിക്കുന്നു.
ത്രിഡി രൂപങ്ങള്‍ എങ്ങനെ നിര്‍മ്മിക്കാം?
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്റ്റെപ്പ് 1: ഗൂഗിള്‍ ജെമിനി അല്ലെങ്കില്‍ ഗൂഗിള്‍ എഐ സ്റ്റുഡിയോ തുറക്കുക.
സ്റ്റെപ്പ് 2: രൂപമാറ്റം വരുത്താനാഗ്രഹിക്കുന്ന ഫോട്ടോ അപ്‌ലോഡ് ചെയ്യുക.
സ്റ്റെപ്പ് 3: നല്‍കിയിരിക്കുന്ന പ്രോംപ്റ്റ് അതേപടി കോപ്പി ചെയ്ത് പേസ്റ്റ് ചെയ്യുക.
സ്റ്റെപ്പ് 4: ജനറേറ്റ് ക്ലിക്ക് ചെയ്യുക.
3D രൂപത്തിന്റെ ചിത്രം ലഭിക്കുന്നതിനായി കാത്തിരിക്കുക.
സ്റ്റെപ്പ് 5: ലഭിച്ച ചിത്രം പരിശോധിക്കുക.
ആവശ്യമെങ്കില്‍ പ്രോംപ്റ്റില്‍ മാറ്റങ്ങള്‍ വരുത്തുകയോ, മറ്റൊരു ഫോട്ടോ ഉപയോഗിച്ച് പുതിയത് നിര്‍മ്മിക്കുകയോ ചെയ്യാം.