എം.ജി എംഎസ്‌സി മാത്തമാറ്റിക്‌സ് ഒന്നാം റാങ്ക് ദേവമാതായ്ക്ക് : എസ്. ശ്രീലക്ഷ്മിയ്ക്ക് ഒന്നാം റാങ്ക് 

 കുറവിലങ്ങാട്: എം.ജി സര്‍വകലാശാല എംഎസ് സി  മാത്തമാറ്റിക്‌സ് പരീക്ഷയ്ക്ക് ഒന്നാം റാങ്ക് ദേവമാതാ കോളേജിന് . കോളേജിലെ എസ്. ശ്രീലക്ഷ്മിയാണ് ഒന്നാം റാങ്ക് നേടിയത്.  4.99 സിജിപിഎ നേടിയാണ് ശ്രീലക്ഷ്മിയുടെ വിജയം.തലയോലപ്പറമ്പ് കൃഷ്ണശ്രീയിലെ എംജി ശ്രീകുമാറിന്റെയും വി ശ്രീജയുടെയും മകളാണ് ശ്രീലക്ഷ്മി.

Advertisements

       2014 ൽ ആരംഭിച്ച ആരംഭിച്ച ദേവമാതായിലെ എംഎസ് സി മാത്തമാറ്റിക്‌സിന് ഏഴ് ബാച്ചുകള്‍ക്കുള്ളില്‍ നാല് സര്‍വകലാശാല റാങ്കുകള്‍ സ്വന്തമാക്കാന്‍  കഴിഞ്ഞു. രണ്ടാമത്തെ ബാച്ചില്‍ തന്നെ 2017ൽ രണ്ട്, നാല് റാങ്കുകള്‍ ദേവമാതായിലെ വിദ്യാര്‍ത്ഥികള്‍ നേടിയിരുന്നു.  2020ലെ നാലാം റാങ്ക് ദേവമാതയിലേക്കാണ് വിരുന്നെത്തിയത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2020 ല്‍ ബിഎസ്‌സി  മാത്തമാറ്റിക്‌സിൽ 7,8,9 റാങ്കുകൾ ദേവമാതായ്ക്കു സ്വന്തമായപ്പോൾ അതിൽ 7-ാം റാങ്ക് ശ്രീലക്ഷ്മിയുടേതായിരുന്നു എന്നതും ശ്രദ്ധേയമാണ്. 2021ല്‍ ബിഎസ്‌സി  മാത്തമാറ്റിക്‌സിൽ പത്തിൽ അഞ്ച് റാങ്കുകളും ഒപ്പം ഒന്നാം റാങ്കും ദേവമാതായിലെ ചുണക്കുട്ടികൾ സ്വന്തമാക്കി. റാങ്ക് ജേതാവിനെ പ്രിന്‍സിപ്പല്‍ ഡോ. സുനില്‍ സി. മാത്യു, വൈസ് പ്രിന്‍സിപ്പല്‍ ഫാ. മാത്യു കവളം മാക്കല്‍, ബര്‍സാര്‍ ഫാ. ജേക്കബ് പണ്ടാരപ്പറമ്പില്‍, വകുപ്പ് മേധാവി അസി. പ്രഫ. ജ്യോതി തോമസ്,  അധ്യാപകര്‍ എന്നിവര്‍ അഭിനന്ദിച്ചു.

Hot Topics

Related Articles