തിരുവല്ല: പ്രാദേശിക ചാനൽ റിപ്പോട്ടർ ജിജു വൈകത്തുശ്ശേരിക്ക് മല്ലപ്പള്ളിയിൽ പോലീസിന്റെ മർദ്ദനം. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം ജി കണ്ണന്റെ നേത്യത്വത്തിൽ ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റീനെ കരിക്കൊടി കാട്ടുന്നത് റിപ്പോർട്ട് ചെയ്യുന്നതിനിടെ ജിജു വൈക്കത്തുശ്ശേരിയ്ക്ക് പോലീസിന്റെ മർദ്ദനം ഏറ്റത്.
ഞായറാഴ്ച്ച വൈകിട്ട് 6.15 ന് മല്ലപ്പള്ളി മടുക്കോലി ജംഗ്ഷനിൽ വെച്ചാണ് പോലീസ് ജിജുവിനെ മർദ്ദിച്ചത്. തിരുവല്ല ഡി വൈ എസ് പി രാജപ്പൻ റാവുത്തറുടെ നേത്യത്വത്തിൽ വൻ പോലീസ് യൂത്ത് കോൺഗ്രസുക്കാരെ നേരിടുന്നതിന് ഇടയിലാണ് ജിജുവിനെ പോലീസ് മർദ്ദിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യൂത്ത് കോൺഗ്രസുകാർ കരിങ്കൊടിയും കാലി കൂടവും മന്ത്രിയെ കാണിച്ച് പ്രതിക്ഷേധിക്കുന്ന സമര പരിപാടിയാണ് ആസൂത്രണം ചെയ്യ്തത്. ഇത് അറിഞ്ഞാണ് ജിജു സംഭവ സ്ഥലത്ത് എത്തിയത്. പോലീസ് മർദ്ദനത്തിൽ പരിക്കേറ്റ ജിജു മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.