കോട്ടയം : വയലായിൽ തീ പിടിച്ച് കത്തി നശിച്ചത് മെത്ത ഫാക്ടറി. ഫാക്ടറി പൂർണമായും കത്തിനശിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. അവധിദിനമായിരുന്നതിനാൽ ഫാക്ടറിയിൽ ജീവനക്കാർ ഇല്ലാതിരുന്നതുകൊണ്ട് വലിയ ദുരന്തങ്ങൾ ഒഴിവായി.
വയലായിൽ പ്രവർത്തിക്കുന്ന റോയൽ ഫോം ഇൻഡസ്ട്രീസ് എന്ന കമ്പനിയിൽനിന്നും തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. നാട്ടുകാർ ആദ്യഘട്ട രക്ഷാപ്രവർത്തനം നടത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ തകര ഷീറ്റുകൾ കൊണ്ട് ചുറ്റും മറച്ചിരുന്നതിനാൽ അകത്തേക്ക് വെള്ളം ഒഴിച്ച് തീ നിയന്ത്രണ വിധേയമാക്കാനായില്ല. പിന്നാലെ അതിവേഗം തീ പടർന്നു.
തുടർന്ന് അഗ്നി രക്ഷാസേനയും, പോലീസിനെയും എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഫയർഫോഴ്സിൻ്റെ നാല് യൂണിറ്റ് സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ഫാക്ടറിയിൽ മെത്ത നിർമ്മാണത്തിനായി ഉപയോഗിക്കുന്ന ഫോം, സ്പോഞ്ച്, കയർ മറ്റു ഉല്പങ്ങളിലേക്ക് പെട്ടന്ന് തീ പടർന്നതും അപകടത്തിൻ്റെ വ്യാപ്തി വർദ്ദിപ്പിച്ചു. പ്രദേശത്ത് വലിയ ഉയരത്തിലാണ് തീ ആളി ഉയർന്നത്. സ്ഥാപനം ഏതാണ്ട് പൂർണ്ണമായും കത്തി നശിച്ച സ്ഥിതിയിലാണ്.