‘ഷെഫീക്കിന്റെ സന്തോഷം’വേള്‍ഡ് ടെലിവിഷൻ പ്രീമിയറിന്

ഉണ്ണി മുകുന്ദൻ നായകനായ ‘ഷെഫീക്കിന്റെ സന്തോഷം’ വേള്‍ഡ് ടെലിവിഷൻ പ്രീമിയര്‍ ചെയ്യുകയാണ്. സൂര്യ ടിവിയിലാണ് ചിത്രം പ്രീമിയര്‍ ചെയ്യുക. ഞായറാഴ്ച വൈകുന്നേരം 5.30നാണ് സംപ്രേഷണം. നവാഗതനായ അനൂപ് പന്തളം സംവിധാനം ചെയ്ത ചിത്രത്തിന് തിയേറ്ററുകളിൽ നിന്ന് മോശമല്ലാത്ത പ്രതികരണമാണ് ലഭിച്ചത്.

മറ്റുള്ളവർക്ക് വേണ്ടി എന്ത് ചെറിയ സഹായങ്ങൾ ചെയ്യുമ്പോഴും അതിൽ സന്തോഷം കണ്ടെത്തുന്ന സാധാരണക്കാരനായ ഷെഫീക്ക് എന്ന ചെറുപ്പക്കാരനെയാണ് ഉണ്ണി മുകുന്ദൻ ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ജീവിതത്തിൽ അപ്രതീക്ഷതമായ തിരിച്ചടി നേരിടേണ്ടി വരുമ്പോൾ പതറുന്ന നായകനേയും കാണാം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിലായിരുന്നു ചിത്രത്തിന്റെ നിര്‍മാണം. റിയലിസ്റ്റിക് ഫാമിലി എന്റര്‍ടെയ്‍നര്‍ എന്ന വിഭാഗത്തിലാണ് ചിത്രം എത്തിയത്. പ്രൊഡക്ഷൻ കണ്‍ട്രോളര്‍ വിനോദ് മംഗലത്താണ്. ‘ഷെഫീക്കിന്റെ സന്തോഷ’മെന്ന ചിത്രത്തിന്റെ ചിത്രസംയോജനം നൗഫൽ അബ്‍ദുള്ളയാണ്.

മനോജ് കെ ജയൻ, ദിവ്യാ പിള്ള, ബാല, ആത്മീയ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സ്‍മിനു സിജോ, ജോർഡി പൂഞ്ഞാർ എന്നിവരും ഉണ്ണി മുകുന്ദനൊപ്പം ഷെഫീഖിന്റെ സന്തോഷത്തില്‍ മറ്റ് മുഖ്യവേഷങ്ങളിലുണ്ട്. ഷാൻ റഹ്‍മാനാണ് സം​ഗീത സംവിധാനം. എൽദോ ഐസക് ഛായാ​ഗ്രഹണം നിര്‍വഹിച്ചു. മേക്കപ്പ് അരുണ്‍ ആയൂര്‍, വസ്‍ത്രാലങ്കാരം അരുണ്‍ മനോഹര്‍, സ്റ്റില്‍സ് അജി  മസ്‍ക്കറ്റ്, അസോസിയേറ്റ് ഡയറക്ടര്‍ രാജേഷ് കെ രാജൻ എന്നിവരുമാണ് ഉണ്ണി മുകുന്ദൻ ചിത്രത്തിന്റെ മറ്റ് പ്രവര്‍ത്തകര്‍.

Hot Topics

Related Articles