ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ മോറാൻ മോർ അത്തനേഷ്യസ് യോഹാൻ ഒന്നാമൻ മെത്രാപ്പോലീത്തയുടെ പൊതുദർശനം ടെക്സാസ് ഡാലസിൽ നടന്നു

പത്തനംതിട്ട: കാലം ചെയ്ത ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ മോറാൻ മോർ അത്തനേഷ്യസ് യോഹാൻ ഒന്നാമൻ  മെത്രാപ്പോലീത്തയുടെ ഭൗതികശരീരത്തിൻ്റെ പൊതുദർശനം ഇന്നലെ രാത്രി (മെയ് 15 ബുധനാഴ്ച വൈകിട്ട് 4 മുതൽ 8 മണി വരെ) ടെക്സാസ് ഡാലസിലെ റസ്റ്റ് ലാൻഡ് ഫ്യൂണറൽ ഫോമിൽ നടന്നു.  വൈദികരും സഭാ വിശ്വാസികളും സുഹൃത്തുക്കളും ബന്ധുക്കളും കുടുംബാംഗങ്ങളും അടങ്ങിയ വലിയൊരു ജനസമൂഹമാണ് മെത്രാപ്പോലീത്തയെ യാത്രയയ്ക്കാനായി സന്നിഹിതരായത്. 

Advertisements

നോർത്ത് അമേരിക്കൻ സിറിയക് ഓർത്തഡോക്സ് ചർച്ച് മലങ്കര ആർച്ച്ഡയോസിസ് പാത്രിയർക്കിയൽ വികാരിയും ആർച്ച് ബിഷപ്പും ആയ മോർ ടൈറ്റസ് എൽദോ  മെത്രാപ്പോലീത്തയുടെ ആത്മശാന്തിക്കായി പ്രത്യേക പ്രാർത്ഥനകൾ നടത്തി. മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ച് കുന്നംകുളം രൂപത മെത്രാപ്പോലീത്ത ഡോ ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത സഭയെ പ്രതിനിധീകരിച്ച് ആദരാഞ്ജലികൾ അർപ്പിച്ചു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുൻ രാജ്യസഭ ഡെപ്യൂട്ടി ചെയർമാനും ദിവംഗതനായ മെത്രാപ്പോലീത്തയുടെ ആത്മസുഹൃത്തുമായിരുന്ന പ്രൊഫ പി ജെ കുര്യൻ ഡാനിയൽ മോർ തിമോത്തിയോസ് തിരുമേനിയോടും ഗീവർഗീസ് മോർ മക്കാറിയോസ് തിരുമേനിയോടും സംസാരിച്ച് അനുശോചനം രേഖപ്പെടുത്തുകയും സഭയിലെ മറ്റ് അംഗങ്ങളുമായി ആശയവിനിമയം നടത്തുകയും  ചെയ്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.