കോട്ടയം വയലായിൽ വൻ തീ പിടുത്തം: ബ്രഡ് കമ്പനിയിൽ ആളിപ്പടർന്ന് തീ : ലക്ഷങ്ങളുടെ നഷ്ടം 

കോട്ടയം : വയലായിൽ വൻ തീപിടുത്തം. റോഡരികിൽ പ്രവർത്തിക്കുന്ന ബ്രഡ് കമ്പനി കത്തി നശിച്ചു. ലക്ഷങ്ങളുടെ നാശനഷ്ടം പ്രതീക്ഷിക്കുന്നു. ഞായറാഴ്ച ഉച്ചയോടെയാണ് കമ്പനിയിൽനിന്നും തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. നാട്ടുകാർ ആദ്യഘട്ട രക്ഷാപ്രവർത്തനം നടത്തി. എന്നാൽ നിയന്ത്രണ വിധേയമാക്കാനാവാതെ വന്നതോടെ നാട്ടുകാർ വിവര രം അഗ്നി രക്ഷാസേനയും പോലീസിനെയും അറിയിക്കുകയായിരുന്നു. 

തുടർന്ന് അഗ്നി രക്ഷാ സേനാ സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്. പ്രദേശത്ത് വലിയ തീയാണ് ഉയർന്ന് കാണുന്നത്. സ്ഥാപനം ഏതാണ്ട് പൂർണ്ണമായും കത്തി നശിച്ച സ്ഥിതിയിലാണ്. തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ അഗ്നിരക്ഷാ സേനാ സംഘം തുടരുകയാണ്. 

Hot Topics

Related Articles