തൃശ്ശൂർ വെള്ളാനിക്കര സർവീസ് സഹകരണ ബാങ്കിലെ രണ്ട് സെക്യൂരിറ്റി ജീവനക്കാർ കൊല്ലപ്പെട്ട സംഭവത്തിൽ ദുരൂഹത : സെക്യൂരിറ്റി ഗാർഡ് ആൻഡ് ഹോം നേഴ്സ് അസോസിയേഷൻ

തിരുവല്ല :  തൃശ്ശൂർ വെള്ളാനിക്കര സർവീസ് സഹകരണ ബാങ്കിലെ രണ്ട് സെക്യൂരിറ്റി ജീവനക്കാർ കൊല്ലപ്പെട്ട സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് സെക്യൂരിറ്റി ഗാർഡ് ആൻഡ് ഹോം നേഴ്സ് അസോസിയേഷൻ ഭാരവാഹികൾ ആരോപിച്ചു. ബാങ്കിലെ രാത്രികാല സുരക്ഷാ ജീവനക്കാരുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും സംഭവത്തിൽ സ്വതന്ത്രവും നിഷ്പക്ഷവുമായ സമഗ്ര അന്വേഷണം നടത്തണമെന്നും  ഇത്തരം സംഭവങ്ങൾ ഇനി മുതൽ ആവർത്തിക്കാതിരിക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളണമെന്നും സംഘടനയുടെ ഭാരവാഹികൾ ആവശ്യപ്പെട്ടു.  സെക്യൂരിറ്റി ജീവനക്കാർക്ക് മതിയായ സുരക്ഷാ ഉപകരണങ്ങൾ നൽകാനും സുരക്ഷ മാനദണ്ഡങ്ങൾ ഉറപ്പുവരുത്താനും സർക്കാർ നിർദ്ദേശിച്ച രീതിയിലുള്ള പരിശീലനം ലഭ്യമാക്കാനും സെക്യൂരിറ്റി ഏജൻസികളും കോൺട്രാക്ടർമാരും തയ്യാറാകാത്തതിനാലാണ്  ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നതെന്നും  ഇതിനുമുമ്പും നിരവധി ജീവൻ സുരക്ഷാ പ്രശ്നങ്ങൾ സെക്യൂരിറ്റി ജീവനക്കാർക്ക് നേരിടേണ്ടി വന്നിട്ടുള്ളതായും ഭാരവാഹികൾ പറഞ്ഞു. ഏതാനും വർഷങ്ങൾക്കു മുമ്പ് തൃശ്ശൂർ സൗത്ത് ഇന്ത്യൻ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാർ ദുരോഹമായി തീപിടുത്തത്തിൽ മരണപ്പെട്ടതും, ശോഭാ സിറ്റിയിലെ സെക്രട്ടറി ജീവനക്കാരൻ ചന്ദ്ര ബോസ് കൊല്ലപ്പെട്ടതും എല്ലാം ജില്ലയിൽ ഉണ്ടായ അനിഷ്ട സംഭവങ്ങളാണ്. തൃശ്ശൂർ ജില്ലയിൽ   സെക്യൂരിറ്റി ജീവനക്കാർക്ക് തൊഴിൽ സുരക്ഷിതത്വം ഇല്ലാത്ത സാഹചര്യത്തെ കുറിച്ച് അന്വേഷണം നടത്തണം. കൂടാതെ സംസ്ഥാനമെമ്പാടും ഈ മേഖലയിൽ ജോലി ചെയ്യുന്നവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ വേണ്ട അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും സംഘടന ഭാരവാഹികൾ ആവശ്യപ്പെട്ടു. സംസ്ഥാന ചെയർമാൻ എൽദോ പൂവത്തിങ്കൽ ,  ജന. സെക്രട്ടറി അഡ്വ. രാജേഷ് നെടുമ്പ്രം, ട്രഷറർ പ്രഭാകുമാർ, ശ്യാം കോന്നി, പ്രീതി ബിനു,  ബിന്ദു. പി. ആർ, എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles