യാക്കോബായ സുറിയാനി സഭ കോട്ടയം ഭദ്രാസന സൺഡേ സ്കൂൾ അദ്ധ്യാപക മത്സരം – മികവ് 24: മണർകാട് ഡിസ്ട്രിക്റ്റ് ഓവറോൾ ചാമ്പ്യന്മാർ, കോട്ടയം രണ്ടാമത്

കോട്ടയം : യാക്കോബായ സുറിയാനി സഭ കോട്ടയം ഭദ്രാസന സൺഡേ സ്കൂൾ അദ്ധ്യാപക മത്സരമായ ‘മികവ് ‘ കുമരകം ആറ്റമംഗലം സെൻ്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ നടന്നു. ഭദ്രാസനത്തിലെ 67 സൺഡേസ്കൂളുകൾ ഉൾപ്പെടുന്ന 5 ഡിസ്ട്രിക്റ്റുകളിൽ നിന്നും യോഗ്യത നേടിയവർ മത്സരങ്ങളിൽ പങ്കെടുത്തു. മത്സരത്തിൽ 87  പോയിൻ്റുമായി മണർകാട് ഡിസ്ട്രിക്റ്റ് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. 72 പോയിൻ്റുമായി കോട്ടയം ഡിസ്ട്രിക്റ്റ് രണ്ടാം സ്ഥാനവും 67 പോയിൻ്റ് നേടി പാമ്പാടി ഡിസ്ട്രിക്റ്റ് മൂന്നാമതും എത്തി. 49 പോയിൻ്റുമായി ചെങ്ങളം ഡിസ്ട്രിക്റ്റ് നാലാമതും 33 പോയിൻ്റുമായി പളളം ഡിസ്ട്രിക്റ്റ് അഞ്ചാമതും എത്തി. എം.ജെ.എസ്.എസ്.എ. കോട്ടയം ഭദ്രാസന ഡയറക്ടർ അവിനേഷ് തണ്ടാശ്ശേരിയുടെ അദ്ധ്യക്ഷതയിൽ കൂടിയ സമാപന സമ്മേളനം കുമരകം സെൻ്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളി വികാരി റവ.ഫാ. വിജി കുരുവിള എടാട്ട് ഉദ്ഘാടനം ചെയ്തു. സഹവികാരി റവ.ഫാ.തോമസ് ജെയിംസ് കണ്ടമുണ്ടാരിയിൽ, എം.ജെ.എസ്.എസ്.എ. കേന്ദ്ര കമ്മിറ്റിയംഗങ്ങളായ കോര.സി.കുന്നുംപുറം, എബി മാത്യു , ഭദ്രാസന സെക്രട്ടറി ജോമോൻ.കെ.ജെ, ഹെഡ്മാസ്റ്റർ പ്രതിനിധി ഷിനു ചെറിയാൻ, അദ്ധ്യാപക പ്രതിനിധി സാജൻ കുര്യാക്കോസ്, സൺഡേസ്കൂൾ പ്രധാനാദ്ധ്യാപകൻ ഡോ.സി.ജി.ഏബ്രഹാം എന്നിവർ ആശംസകൾ അർപ്പിച്ചു.  ജൂണിയർ വിഭാഗത്തിൽ മണർകാട് ഡിസ്ട്രിക്റ്റ് ഒന്നാം സ്ഥാനം നേടിയപ്പോൾ, കോട്ടയം രണ്ടാമതും പാമ്പാടി, ചെങ്ങളം ഡിസ്ട്രിക്റ്റുകൾ മൂന്നാമതും എത്തി. സീനിയർ വിഭാഗത്തിൽ പാമ്പാടി ഒന്നാം സ്ഥാനം നേടിയപ്പോൾ, കോട്ടയം രണ്ടാമതും മണർകാട് മൂന്നാമതും എത്തി. സൂപ്പർ സീനിയർ വിഭാഗത്തിൽ മണർകാട് ഒന്നാം സ്ഥാനം നേടിയപ്പോൾ, പാമ്പാടി രണ്ടാമതും കോട്ടയം, ചെങ്ങളം ഡിസ്ട്രിക്റ്റുകൾ മൂന്നാമതും എത്തി.

വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകളും ട്രോഫികളും വികാരി റവ.ഫാ. വിജി കുരുവിള എടാട്ട് വിതരണം ചെയ്തു. ഓവറോൾ ചാമ്പ്യന്മാർക്കായി ഭദ്രാസനം ആദ്യമായി ഏർപ്പെടുത്തിയ എം.വി.ഏബ്രഹാം മേട്ടിൻപുറത്ത് മെമ്മോറിയൽ ഏവറോളിംങ് ട്രോഫി  , മണർകാട് ഡിസ്ട്രിക്റ്റ് ഇൻസ്പക്ടർ  മനോജ്. പി.വിയുടെ നേതൃത്വത്തിൽ അദ്ധ്യാപകർ ഏറ്റുവാങ്ങി. രണ്ടാം സ്ഥാനക്കാർക്കായി ഭദ്രാസനം ആദ്യമായി ഏർപ്പെടുത്തിയ സി.ജെ.ജോർജ്ജ് തോണ്ടുകണ്ടം മെമ്മോറിയൽ ഏവറോളിംങ് ട്രോഫി , നീലിമംഗലം സെൻ്റ് മേരീസ് സൺഡേസ്‌കൂൾ ഹെഡ്മാസ്റ്റർ  ഇ.എം.ബേബിയുടെ നേതൃത്വത്തിൽ കോട്ടയം ഡിസ്ട്രിക്റ്റിലെ അദ്ധ്യാപകർ ഏറ്റുവാങ്ങി.

Hot Topics

Related Articles