കോട്ടയം : കോട്ടയം സി.എം.എസ് കോളേജിലെ ലേഡീസ് ഹോസ്റ്റലിൽ വിളമ്പുന്ന ഭക്ഷണത്തിൽ നിരന്തരമായി പുഴുവിനെ കണ്ടെത്തിയതിനെ തുടർന്ന് പ്രതിഷേധവുമായി എസ്.എഫ്.ഐ. കോളേജിനുള്ളിൽ പ്രവർത്തിക്കുന്ന ക്യാന്റീൻ എസ്.എഫ്.ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ അടച്ചു പൂട്ടി.
കോളേജിലെ വനിതാ ഹോസ്റ്റലായ ലീ ഹോസ്റ്റലിലെ വിദ്യാർത്ഥിനികൾക്ക് വിളമ്പിയ ഭക്ഷണത്തിലാണ് നിരന്തരമായി പുഴുവിനെ കണ്ടെത്തിയത്. വിഷയത്തിൽ പല തവണ പരാതിപ്പെട്ടിട്ടും പരിഹാരം കാണുവാൻ അധികൃതർ തയ്യാറാകാതെ വന്നതോടെ എസ്.എഫ് ഐ നേതൃത്വത്തിലുള്ള വിദ്യാർത്ഥി യൂണിയന്റെ നേതൃത്വത്തിൽ ഹോം സയൻസ് ഡിപ്പാർട്ട് മെന്റിലെ വിദ്യാർത്ഥികൾ പ്രിൻസിപ്പാളിന്റെ അനുമതിയോടെ കാന്റീനുള്ളിൽ പരിശോധന നടത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതേ തുടർന്ന് നടത്തിയ പരിശോധനയിലാണ് കാന്റീനിലെ വൃത്തിഹീനമായ അന്തരീക്ഷം കണ്ടെത്തിയത്. ഇതേ തുടർന്ന് വിദ്യാർത്ഥികൾ കാന്റീൻ അടച്ചു പൂട്ടുകയായിരുന്നു. കോളേജ് പ്രിൻസിപ്പാളും മറ്റൊരു അധ്യാപകനും ചേർന്നാണ് കാന്റീനിന്റെ ചുമതല വഹിച്ചിരുന്നത്. സംഭവം വിവാദമായതോടെ ഇനി കോളേജിൽ കാന്റീൻ വേണ്ട എന്ന നിലപാടിലാണ് പ്രിൻസിപ്പാൾ ഉൾപ്പടെയുള്ള കോളേജ് അധികൃതർ.