“തനിക്ക് ആദ്യമായി നായകന് ഒപ്പം തുല്യ പ്രതിഫലം ലഭിച്ചു; വിജയകരമായ ഒരു കരിയർ ഉണ്ടായിട്ടും തുല്യ വേതനം ലഭിക്കാൻ 22 വർഷങ്ങൾ വേണ്ടി വന്നു”; പ്രിയങ്ക ചോപ്ര

ബോളിവുഡിലും ഹോളിവുഡിലും സുപരിചിതയായ നടിയാണ് പ്രിയങ്ക ചോപ്ര. 2000 ൽ മിസ് വേൾഡായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം തുടർച്ചയായ ഇരുപത്തിമൂന്ന് വർഷമായി പ്രിയങ്ക ബിഗ് സ്ക്രീനിൽ നിറഞ്ഞു നിൽക്കുകയാണ്.

ബോളിവുഡിൽ താൻ അഭിനയിച്ച സിനിമകളിൽ നായകന് ലഭിക്കുന്നതിന്റെ വെറും പത്ത് ശതമാനം മാത്രമാണ് പലപ്പോഴും തനിക്ക് പ്രതിഫലമായി ലഭിക്കാറുണ്ടായിരുന്നു എന്ന് പ്രിയങ്ക മുൻപ് വെളിപ്പെടുത്തിയിരുന്നു. 22 വർഷമായി സിനിമയിൽ തുടർന്നിട്ടും നായകന് തുല്യമായ വേതനം തനിക്ക് ലഭിച്ചിട്ടില്ലെന്നും പ്രിയങ്ക മുമ്പൊരിക്കൽ പറഞ്ഞിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ ഹോളിവുഡിൽ അഭിനയിക്കാൻ തുടങ്ങിയപ്പോൾ സഹപ്രവർത്തകരായ പുരുഷന്മാർക്ക് തുല്യമായ പ്രതിഫലം തനിക്ക് ലഭിച്ചതായി പ്രിയങ്ക പറയുന്നു. പുതിയ ഹോളിവുഡ് സീരീസ് സിറ്റാഡലിലാണ് പ്രിയങ്കയ്ക്ക് നായകന് തുല്യമായ വേതനം ലഭിച്ചെന്ന് വെളിപ്പെടുത്തിയത്. അഭിനയ ലോകത്ത് വിജയകരമായ കരിയർ ഉണ്ടാക്കിയിട്ടും തുല്യ വേതനം എന്ന നിലയിലേക്ക് എത്താൻ 22 വർഷങ്ങൾ എടുത്തുവെന്നും താരം വ്യക്തമാക്കി.

ഇന്ത്യയിലെ നായകന്മാർ ഓരോ സിനിമയ്ക്കും അൻപതും നൂറും കോടി പ്രതിഫലം വാങ്ങിക്കുമ്പോൾ താരമൂല്യമുള്ള നായികമാർക്ക് ലഭിക്കുക 10 മുതൽ 15 കോടി വരെ മാത്രമാണ്. നിലവിൽ ആലിയ ഭട്ട്, ദീപിക പദുകോൺ എന്നിവർക്കാണ് 15 കോടി പ്രതിഫലമുള്ളത്.







Hot Topics

Related Articles