ആക്ഷൻ-സ്പൈ ത്രില്ലറുമായി പ്രിയങ്ക ചോപ്ര : ‘സിറ്റഡൽ’ ഏപ്രിലിൽ എത്തുന്നു

പ്രിയങ്ക ചോപ്രയും റിച്ചാർഡ് മാഡനും പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്ന ഗ്ലോബൽ സ്പൈ സീരീസ് ‘സിറ്റഡൽ’ പ്രൈം വീഡിയോയിൽ റിലീസ് ചെയ്യുന്നു. ഏപ്രിൽ 28-ന് വെള്ളിയാഴ്ച രണ്ട് എപ്പിസോഡുകൾ പ്രീമിയർ ചെയ്യും. തുടർന്ന് മെയ് 27വരെ എല്ലാ വെള്ളിയാഴ്ച്ചകളിലും ഒരു പുതിയ എപ്പിസോഡ് എന്ന നിലയിൽ ആണ് റിലീസ്.

ലോകമെമ്പാടുമുള്ള 240-ൽ അധികം രാജ്യങ്ങളിൽ സീരീസ് ലഭ്യമാകും. അവഞ്ചേഴ്സ് എൻഡ് ഗെയിം സൃഷ്ടാക്കളായ റൂസോ ബ്രദേർസ് ആണ് സീരീസിന്റെ നിർമ്മാണം. സ്റ്റാൻലി ടുച്ചി, ലെസ്ലി മാൻവില്ലെ എന്നിവരും സീരിസിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആക്ഷൻ-സ്പൈ ത്രില്ലർ വിഭാഗത്തിൽ പെടുന്ന സിരീസ് നിർമ്മിക്കുന്നത് റുസ്സോ ബ്രദേഴ്‌സിന്റെ എജിബിഒയും ഡേവിഡ് വെയ്‌ലും ചേർന്നാണ്. പ്രിയങ്കയുടെ വെബ് സീരീസ് അരങ്ങേറ്റം കൂടിയാണ് സിറ്റഡൽ.

മേസൺ കെയ്ൻ എന്ന മാഡൻ കഥാപാത്രത്തെയും പ്രിയങ്ക ചോപ്രയുടെ നാദിയ സിനെയും പിന്തുടർന്നാണ് കഥ. സ്വതന്ത്ര ആഗോള ചാരസംഘടനയായ സിറ്റാഡലിന്റെ പതനത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട ഏജന്റുമാരാണ് ഇരുവരും. 

സിറ്റാഡലിന്റെ ഇന്ത്യൻ പതിപ്പിൽ വരുൺ ധവാനും സാമന്ത റൂത്ത് പ്രഭുവും ആണ് പ്രധാന താരങ്ങൾ. ഉടൻ തന്നെ സീരീസിൻ്റെ ഹിന്ദി പതിപ്പും പ്രതീക്ഷിക്കാം.

Hot Topics

Related Articles