ഭാഷ പരിപോഷണ പരിപാടിയുടെ ഭാഗമായി
സ്‌കൂള്‍ കുട്ടികള്‍ക്കായി വായന ചങ്ങാത്തം

ആലപ്പുഴ : തലവടി ആനപ്രമ്പാല്‍ യുപി സ്‌കൂളിലെ കുട്ടികള്‍ക്ക് ഭാഷ പരിപോഷണ പരിപാടിയുടെ ഭാഗമായി വായന ചങ്ങാത്തം കവിയരങ്ങ് സംഘടിപ്പിച്ചു. തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി നായര്‍ ഉദ്ഘാടനം നിര്‍വഹിച്ച യോഗത്തിൽ മാനേജര്‍ ജയകുമാര്‍ ജി അദ്ധ്യക്ഷത വഹിച്ചു. കവിയരങ്ങിന്റെ ഭാഗമായി കുട്ടികളുടെ സൃഷ്ടികള്‍ അടങ്ങിയ കയ്യെഴുത്തു മാസിക അക്ഷരത്തുമ്പികള്‍ ഡോ. നെടുമുടി ഹരികുമാര്‍ പ്രധാനാധ്യാപിക വിജയലേഖക്ക് കൈമാറി പ്രകാശനം നിര്‍വ്വഹിച്ചു. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അജിത് കുമാര്‍ പിഷാരത്ത്, വാര്‍ഡ് മെമ്പര്‍ ബിനു സുരേഷ്, അധ്യാപിക ഗീതു ലക്ഷ്മി തുടങ്ങിയവർ പ്രസംഗിച്ചു.

Hot Topics

Related Articles