‘എനിക്ക് പറക്കാനുള്ള ചിറകുകള്‍ നീയാണ്…’ നിക്കിനൊപ്പമുള്ള ചിത്രവുമായി പ്രിയങ്ക

ബോളിവുഡിലും ഹോളിവുഡിലും ഏറെ ആരാധകരുള്ള ദമ്പതികളാണ് പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസും. നിക്കിന്റെ ലാസ് വെഗാസില്‍ നടന്ന പ്രോഗ്രാമിൽ പ്രിയങ്ക ചോപ്ര എത്തിയ ഫോട്ടോയാണ് ഇപ്പോൾ ശ്രദ്ധയാകർഷിച്ചിരിക്കുന്നത്.

എനിക്ക് പറക്കാനുള്ള ചിറകുകള്‍ നീയാണ് എന്നാണ് നിക്ക് ജൊനാസിനൊപ്പമുള്ള തന്റെ ഫോട്ടോ ഇൻസ്റ്റാഗ്രാം സ്റ്റോറിയാക്കി പ്രിയങ്ക ചോപ്ര പങ്കുവെച്ചത്. എന്തായാലും നിക്ക് ജൊനാസിന്റെയും പ്രിയങ്കയുടെയും ഫോട്ടോ ഹിറ്റായിക്കഴിഞ്ഞിരിക്കുകയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

‘ലവ് എഗെയ്‍ൻ’ എന്ന ഹോളിവുഡ് ചിത്രമാണ് ഇനി പ്രിയങ്ക ചോപ്രയുടേതായി പ്രദര്‍ശനത്തിന് എത്താനുള്ളത്. ഒരു റൊമാന്റിക് ചിത്രമാണ് ഇത്.

ജെയിംസ് സ്‍ട്രൗസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സാം ഹ്യൂഗനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആൻഡ്യൂ ഡ്യൂണ്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. 2023 മെയ് 12ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.

Hot Topics

Related Articles