നായകനായി സൈജു കുറുപ്പ്, സോണി ലിവിൽ ആദ്യ വെബ് സീരീസ് എത്തുന്നു: ‘ജയ് മഹേന്ദ്രൻ’ ഫസ്റ്റ് ലുക്ക്

രാഷ്ട്രീയം പശ്ചാത്തലമായി സൈജു കുറുപ്പ് നായകനായി എത്തുന്ന ജയ് മഹേന്ദ്രന്‍ എന്ന വെബ് സീരീസിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. സോണി ലിവ് ആണ് വെബ് സീരീസ് ഒരുക്കുന്നത്. നവാഗതനായ ശ്രീകാന്ത് മോഹന്‍ സംവിധാനം ചെയ്യുന്ന ജയ് മഹേന്ദ്രന്റെ തിരക്കഥയും നിര്‍മ്മാണവും നിർവഹിക്കുന്നത് രാഹുല്‍ റിജി നായരാണ്.

അധികാരം ഉപയോഗിച്ച് എന്ത് കാര്യങ്ങളും നടപ്പിലാക്കുന്ന മഹേന്ദ്രന്‍ എന്ന ഉദ്യോഗസ്ഥനാണ് ചിത്രത്തിൻ്റെ കേന്ദ്ര കഥാപാത്രം. എന്നാല്‍ ഒരു പ്രത്യേക സാഹചര്യത്തിൽ അയാളിൽ നിന്ന് അധികാരങ്ങള്‍ കൈവിട്ട് പോവുന്നു.  തുടര്‍ന്ന് തൻ്റെ നേട്ടത്തിനായി, അധികാരവും പ്രശസ്തിയും തിരിച്ചെടുക്കുന്നതിനായി ഒരു സിസ്റ്റത്തെ തന്നെ അട്ടിമറിക്കാന്‍ അയാള്‍ പദ്ധതിയിടുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ഇതിന്റെ ഇതിവൃത്തം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സുഹാസിനി, മിയ, സുരേഷ് കൃഷ്ണ, മണിയന്‍പിള്ള രാജു, ബാലചന്ദ്രന്‍ ചുള്ളിക്കാട് വിഷ്ണു ഗോവിന്ദന്‍, സിദ്ധാര്‍ഥ് ശിവ എന്നിവര്‍ക്കൊപ്പം തിരക്കഥകൃത്ത് രാഹുല്‍ റിജി നായരും ചിത്രത്തിലെ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

പ്രൊജക്റ്റ് ഡിസൈനര്‍: പ്രതാപ് രവീന്ദ്രന്‍. ക്യാമറാമാന്‍: പ്രശാന്ത് രവീന്ദ്രന്‍. എഡിറ്റര്‍: ക്രിസ്ടി സെബാസ്റ്റ്യന്‍. മ്യൂസിക്: സിദ്ധാര്‍ത്ഥ പ്രദീപ്. ചീഫ് അസോസിയേറ്റ് ഡയറക്റ്റര്‍: ബെല്‍രാജ് കളരിക്കല്‍. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്:മൂവിടാഗ്സ്

Hot Topics

Related Articles