പി.എസ്.ടി.എ. സ്ഥാപക സെക്രട്ടറിയും പാലാ സെന്റ് തോമസ് ബിടിഎസ് റിട്ട. ഹെഡ്മാസ്റ്ററുമായ ജിജോ പെരുമാലിൽചിറയിൽ

മാന്നാനം: പി.എസ്.ടി.എ. സ്ഥാപക സെക്രട്ടറിയും പാലാ സെന്റ് തോമസ് ബിടിഎസ് റിട്ട. ഹെഡ്മാസ്റ്ററും ആയിരുന്ന ജോർജ് തോമസ് ചിറയിലിന്റെ പുത്രൻ ജിജോ പെരുമാലിൽചിറയിൽ (60) ഷിക്കാഗോയിൽ നിര്യാതനായി. സംസ്കാരം അവിടെ നടക്കും. മാർച്ച് രണ്ട് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് കുടമാളൂർ സെന്റ് മേരീസ് തീർത്ഥാടന ദൈവാലയത്തിൽ പ്രത്യേക പ്രാർത്ഥനാശുശ്രൂഷയും കുർബാനയും ഉണ്ടായിരിക്കും. ഭാര്യ മോളി, മനയത്ത് (വൈക്കം) കുടുംബാംഗം. മക്കൾ: മീട്ടു (ഗവ. ഓഡിറ്റർ, ഡ്യൂപേജ് കൗണ്ടി), മിമി (ആർ.എൻ.,എംഹഴ്സ്റ്റ്-എഡ്വേഡ്സ് ആശുപത്രി). സഹോദരങ്ങൾ: പ്രഫ. ലീന ജോസ്, അഡ്വ. റോയിസ് ചിറയിൽ, ടോംസ് ജി. പെരുമാലിൽചിറയിൽ (ഹൂസ്റ്റൺ), ലെനി രഞ്ജിത്  (ഭാഭാ അണുശക്തിഗവേഷണകേന്ദ്രം, മുംബൈ),  ബിജു ജോർജ് ചിറയിൽ, ലിറ്റി മാത്യു കളീക്കൽ.

Hot Topics

Related Articles