കോട്ടയം എംസി റോഡിൽ ഏറ്റുമാനൂർ പാറോലിക്കലിൽ സ്വകാര്യ ബസ് കടയിലേയ്ക്ക് ഇടിച്ചു കയറി അപകടം; അപകടമുണ്ടായത് ഡ്രൈവർക്ക് ശാരീരിക അസ്വസ്ഥത ഉണ്ടായതിനെ തുടർന്ന്; അപകടത്തിന്റെ സിസിടിവി ക്യാമാറാ ദൃശ്യങ്ങൾ കാണാം

കോട്ടയം: ഏറ്റുമാനൂർ എംസി റോഡിൽ പാറോലിക്കലിൽ നിയന്ത്രണം നഷ്ടമായ സ്വകാര്യ ബസ് റോഡരികിലെ കടയിലേയ്ക്ക് ഇടിച്ചു കയറി. ഡ്രൈവർക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്നാണ് ബസ് നിയന്ത്രണം നഷ്ടമായി കടയിലേയ്ക്ക് ഇടിച്ചു കയറിയത്. പ്രദേശത്തെ പള്ളിയിലെ സിസിടിവി ക്യാമറയിൽ അപകട ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങൾ ജാഗ്രതാ ന്യൂസ് ലൈവിന് ലഭിച്ചു.

Advertisements

പിറവം കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന ജെയ്‌മേരി ബസാണ് അപകടത്തിൽപ്പെട്ടത്. ബസിനുള്ളിൽ ഇരുപതോളം യാത്രക്കാരുണ്ടായിരുന്നു. ആർക്കും സാരമായി പരിക്കേറ്റില്ല. കടയ്ക്കുള്ളിലും ആളുകളില്ലാതിരുന്നത് അപകടത്തിന്റെ വ്യാപ്തി കുറച്ചു. അപകടത്തെ തുടർന്ന് എം.സി റോഡിൽ അൽപ നേരം ഗതാഗതം തടസപ്പെട്ടു.

Hot Topics

Related Articles