ബെഹ്‌റനിൽ ഹോട്ടലിൽ പങ്കാളിത്തം വാഗ്ദാനം ചെയ്തു വൻ തട്ടിപ്പ്; കോട്ടയം സ്വദേശിയിൽ നിന്നും 12 ലക്ഷം രൂപ തട്ടിയെടുത്തത് പത്തനംതിട്ട സ്വദേശികളായ ദമ്പതിമാർ; തട്ടിപ്പ് നടത്തിയത് അടൂർ എൻജിനീയറിംങ് കോളേജിൽ അസി.പ്രഫസറായ യുവതിയും ഭർത്താവും; കുറ്റപത്രം സമർപ്പിച്ച് പൊലീസ്

കോട്ടയം: ബെഹ്‌റനിലെ ഹോട്ടലിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത ശേഷം മുങ്ങി നടന്ന പ്രതികൾക്ക് കുരുക്കു മുറുക്കി പൊലീസ്. ഹോട്ടലിൽ ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്ത് കോട്ടയം സ്വദേശിയിൽ നിന്നും 12 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിലാണ് പൊലീസ് ശക്തമായ നടപടികളുമായി മുന്നോട്ട് പോകുന്നത്. കോട്ടയം വെസ്റ്റ് പൊലീസാണ് പത്തനംതിട്ട സ്വദേശികളായ ദമ്പതികൾക്കെതിരെ കേസെടുത്ത ശേഷം ഇരുവർക്കുമെതിരായ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. അടൂരിലെ എൻജിനീയറിംങ് കോല്ജിലെ അസി.പ്രഫസറായ ലക്ഷ്മി പ്രിയ, ഭർത്താവ് പത്തനംതിട്ട വള്ളിക്കോട് ഒഴത്തിൽ ട്രൂസൺ സത്യ എന്നിവരാണ് തട്ടിപ്പ് കേസിലെ പ്രതികൾ.

2020 ലായിരുന്നു കേസിനാസ്പദമായ സംഭവം. വേളൂർ സ്വദേശിയിൽ നിന്നാണ് തട്ടിപ്പ് സംഘം പണം തട്ടിയെടുത്തത്. ബഹ്‌റനിൻ ഹോട്ടലിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് പല തവണയായി 12 ലക്ഷം രൂപയാണ് സംഘം ഇയാളിൽ നിന്നും തട്ടിച്ചത്. പരാതിക്കാരന്റെ ബന്ധുകൂടിയായ ട്രൂസൺ ഇയാളെ സമീപിക്കുകയും, ബഹ്‌റനിൽ കോടികൾ വരുമാനം ലഭിക്കുന്ന ഹോട്ടൽ ശൃംഖലയിൽ പങ്കാളിത്തം വാഗ്ദാനം ചെയ്യുകയുമായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പലതവണയായാണ് സംഘം 12 ലക്ഷം രൂപ പരാതിക്കാരനിൽ നിന്നും കൈപ്പറ്റിയത്. തുടർന്ന്, നിരവധി തവണ പ്രതികളെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ഇവർ പണം തിരികെ നൽകാൻ തയ്യാറായില്ല. തുടർന്നാണ് പരാതിക്കാരൻ പരാതിയുമായി കോട്ടയം വെസ്റ്റ് പൊലീസിനെ സമീപിക്കുന്നത്. കേസ്് അന്വേഷിച്ച പൊലീസ് ഇരുവരും തട്ടിപ്പ് നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന്, രണ്ടു പ്രതികൾക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം നടത്തി. ഈ കേസിലാണ് ഇപ്പോൾ കോട്ടയം വെസ്റ്റ് പൊലീസ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

Hot Topics

Related Articles