പൂരപ്പറമ്പിലും സ്ത്രീ ശാക്തീകരണം..! കൊടുങ്ങൂരിൽ പൂരം നയിക്കുക കൊമ്പന്മാരല്ല പിടിയാനകൾ; കൊടുങ്ങൂർ പൂരത്തിനെത്തുക വമ്പത്തിയാനകൾ 

കൊടുങ്ങൂർ :സ്ത്രീ ശക്തീകരണത്തിന്റെ ഈ കാലത്തു പുതു ചരിത്രം രചിച്ചു കൊണ്ടാണ്  കൊടുങ്ങൂർ പൂരം നടക്കുക. കേരളത്തിലെ എണ്ണം പറഞ്ഞ ഒൻപതു പിടിയനകൾ ഒന്നിച്ചു അണി നിരക്കുന്ന  പെൺ പൂരമാണ് ഇത്തവണത്തെ ഉത്സവത്തെ വേറിട്ട് നിർത്തുന്നത്  .പൂരപ്പറമ്പുകൾ കൊമ്പനാനകൾ അടക്കിവാഴുമ്പോൾ പിടിയനാകൾക്കായി ഉള്ള ഒരു പൂരം.കേരളത്തിലെ അഴകും നിലവും കൊണ്ട് ഖ്യാതി കേട്ട ഒൻപതു പിടി ആനകളെ ആണ് പൂരത്തിന് തിരഞ്ഞെടുത്തിരിക്കുന്നത്. 

Advertisements

ഏപ്രിൽ നാലു പൂരം ദിവസത്തിൽ കേരളത്തിൽ തന്നെ ആദ്യമായി 9 പിടിയനകളെ  അണി നിരത്തി ക്ഷേത്ര മൈതാനിയിൽ ഗജമേള നടത്തും. തുടർന്ന് ആനയൂട്ടും. ആട ആഭരണങ്ങൾ ഒന്നും ഇല്ലാതെ പിടിയാന ചന്തം ആസ്വദിക്കാൻ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആന പ്രേമികൾ എത്തും എന്നാണ് കരുതുന്നത്. ഏറെ നാളത്തെ പരിശ്രമത്തിന് ഒടുവിൽ ആണ് കേരളത്തിലെ പ്രധാന ആനകളെ ഇവിടെ അണി നിരത്താൻ കഴിയുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തോട്ടയ്ക്കാട് പഞ്ചാലി,ഗുരുവായൂർ ദേവി,പ്ലാത്തോട്ടം മീര,വേണാട്ടു മറ്റം കല്യാണി,തോട്ടയ്ക്കാട് കുഞ്ഞു ലക്ഷ്മി,പ്ലാത്തോട്ടം ബീന ,കുമാരനെല്ലൂർ പുഷ്പ, മഹാ ലക്ഷ്മി പാർവതി,പ്ലാത്തോട്ടം മീര, വേണാട്ടുമറ്റം ചെമ്പകം എന്നീ ഏറെ ആരാധകർ ഉള്ള ആനകൾ ആണ് പെൺ പൂരത്തിൽ അണി നിരക്കുന്നത്,ഗജമേളയ്ക്കും, ആറാട്ട് എഴുന്നള്ളിപ്പിനുമായി വിപുലമായ ക്രമീകരണം ആണ് ക്ഷേത്രത്തിൽ ഒരുക്കുന്നത്. പിടിയനാകളെ മാത്രം ആണ് ക്ഷേത്രത്തിൽ എഴുന്നള്ളിപ്പിക്കാറുള്ളത്. എക്കുറി ആദ്യമായാണ് ഒൻപതു ആനകൾ പൂര ദിനത്തിൽ എത്തുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.