കോട്ടയം : ഇന്ത്യേനേഷ്യൻ ധനകാര്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ ഹാജി ഈദിയുടെ നേതൃത്വത്തിലുള്ള സംഘം താഴത്തങ്ങാടി ജുമാ മസ്ജിദ് സന്ദർശിച്ചു. താഴത്തങ്ങാടി ഇമാം ഉസ്താദ് അബൂശമ്മാസ് മൗലവിയും ജമാഅത്ത് പരിപാലന സമിതി അംഗങ്ങളും ചേർന്ന് സ്വീകരിച്ചു.
കുമരകത്ത് വിവിധ രാഷ്ട്ര, അന്താരാഷ്ട്രങ്ങളിൽ നിന്നായി നൂറ്റി ഇരുപതിലധികം പ്രതിനിധികൾ പങ്കെടുക്കുന്ന ജി 20 ഷെർപ്പ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇവർ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പുരാതനമായ മസ്ജിദിൽ ഏറെ സമയം ചെലവഴിച്ച സംഘം മസ്ജിദിൻ്റെ പൗരാണികതയിലും വാസ്തുശില്പ്പ നിർമ്മാണ വൈഭവങ്ങളിലും ഏറെ ആകൃഷ്ടരാവുകയും മസ്ജിദിന്റെ പഴമയും തനിമയും നിലനിർത്തി പോകുന്നതിൽ ജമാഅത്ത് കമ്മിറ്റിയെ പ്രശംസിക്കുകയും ചെയ്തു.