കോട്ടയം പൗരാവലി ഇന്നസെന്റ് അനുസ്മരണം നടത്തി

കോട്ടയം: കാലവും ചരിത്രവും  ഉള്ളടത്തോളം  ഏത്  രോഗത്തെയും പ്രതിരോധിക്കാനുള്ള മരുന്നായി  നർമ്മം  നിലനിൽക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ  പറഞ്ഞു. കോട്ടയം പൗരാവലി, വൈ.എം.സി.എ, ഫിൽക്കോസ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ഇന്നസെന്റിന്റെ അനുസ്മരണ  സമ്മേളനം കോട്ടയം  വൈ എം സി എ ഹാളിൽ ഉദ്ഘാടനം  ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ  അദ്ധ്യക്ഷത  വഹിച്ചു. ഫിൽകോസ് ജനറൽ സെക്രട്ടറി പികെ ആനന്ദകുട്ടൻ  അനുസ്മരണ പ്രമേയം  അവതരിപ്പിച്ചു. അഡ്വ. ഫ്രാൻസിസ് ജേക്കബ് കെ, അഡ്വ.വി.ബി  ബിനു, ഫാ. ജെയിംസ് മുല്ലശ്ശേരി, ജോഷി  മാത്യു, ജോസ് തോമസ്,  ബി. ഗോപകുമാർ, ജി. രാമൻ നായർ, രാജേഷ് കണ്ണങ്കര, ജോസഫ്  ചമക്കാല, അജി കെ. ജോസ് എം. ജി ശശിധരൻ,  ഷൈജു  വർഗീസ്, എം. ബി സുകുമാരൻ നായർ എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles