ചങ്ങനാശേരി: മാടപ്പള്ളി പഞ്ചായത്തിൽ യുഡിഎഫിൽ പൊട്ടിത്തെറി. കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പാർട്ടിയിലെ സ്ഥാനങ്ങൾ രാജി വച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റിനെതിരെ കെപിസിസിയ്ക്കു പരാതി നൽകി യുഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ്.
മാർച്ച് 31 ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുന്നിൽ പഞ്ചായത്ത് അംഗങ്ങൾ സമരം നടത്തണമെന്നു കെപിസിസി നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സമരം നടത്താൻ മാടപ്പള്ളി പഞ്ചായത്തിലും യുഡിഎഫ് ഒരുക്കം നടത്തിയിരുന്നു. യുഡിഎഫ് പാർലമെന്ററി പാർട്ടി നേതാവിന്റെ നേതൃത്വത്തിലാണ് ഈ തയ്യാറെടുപ്പുകൾ നടത്തിയത്.
ഇതിനിടെ സമരത്തിൽ പങ്കെടുക്കുന്നതിനായി പാർലമെന്ററി പാർട്ടി നേതാവ് അംഗങ്ങളെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ, സമരത്തിൽ പങ്കെടുക്കേണ്ടെന്നു ബ്ലോക്ക് പ്രസിഡന്റ് ആന്റണി കുന്നുംപുറം നിർദേശിച്ചതായി അംഗങ്ങൾ അറിയിച്ചതായി പറയുന്നു. സമരത്തിൽ പങ്കെടുക്കരുതെന്നും, പങ്കെടുത്താൽ കർശന നടപടിയുണ്ടാകുമെന്നും ബ്ലോക്ക് പ്രസിഡന്റ് നിർദേശിച്ചതായും പാർലമെന്ററി പാർട്ടി നേതാവ് പറയുന്നു. എന്നാൽ, ഈ വിലക്കോടെ സമരത്തിൽ പങ്കെടുക്കാൻ നിന്ന കേരള കോൺഗ്രസ് അംഗങ്ങളും സമരത്തിൽ നിന്നും പിൻവാങ്ങി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
31 ന് കേരളമെമ്പാടും പഞ്ചായത്തുകളിൽ പ്രതിഷേധധർണ്ണ നടന്നപ്പോൾ യുഡിഎഫ് ശക്തികേന്ദ്രമായ മാടപ്പള്ളിയിൽ യുഡിഎഫ് പരിപാടി അട്ടിമറിക്കപ്പെട്ടതായി യുഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് ജിൻസൺ മാത്യു അറിയിച്ചു. വിവരങ്ങൾ അറിഞ്ഞ എൽഡിഎഫ് പഞ്ചായത്ത് പ്രസിഡൻറും അംഗങ്ങളും യുഡിഎഫ് മെമ്പർമാരെ പരിഹസിക്കുകയും ഞങ്ങൾ അപമാനിതരാവുകയും ചെയ്തതായും ഇദ്ദേഹം പറയുന്നു.
ഈ വിധത്തിൽ പാർട്ടി നിർദ്ദേശം ലംഘിക്കുകയും, യുഡിഎഫ് പരിപാടി അട്ടിമറിക്കുകയും ചെയ്തത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റും മണ്ഡലം പ്രസിഡന്റും കൂടിയാണെന്ന് ആരോപിച്ച് പഞ്ചായത്ത് പാർലമെന്ററി പാർട്ടി ലീഡറും യൂത്ത് കോൺഗ്രസ് സംസ്ഥാന നിർവാഹക സമിതി അംഗവുമായി ജിൻസൺ മാത്യു യുഡിഎഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യുവിനും, കെപിസിസി പ്രസിഡന്റ് കെ.സുധാകരനും, പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പരാതി നൽകി.