പത്തനംതിട്ടയിൽ 44എ ഐ ക്യാമറകൾ ;പക്ഷെ കണ്ട്രോൾ റൂം ഇല്ല ;അതുകൊണ്ട് ബോധവൽക്കരണവുമില്ല

പത്തനംതിട്ട: നിരത്തുകളിലെ നിയമ ലംഘനം കണ്ടെത്താന്‍ ജില്ലയില്‍ 44 നിര്‍മിത ബുദ്ധി കാമറകള്‍ (എ.ഐ കാമറ) സ്ഥാപിച്ചെങ്കിലും കണ്‍ട്രോള്‍ റൂം തുറക്കാനായില്ല. ഇതോടെ നിലവില്‍ ജില്ലയിലെ എ.ഐ കാമറകള്‍ പരിശോധിക്കാന്‍ സംവിധാനമായിട്ടില്ല. കാമറയില്‍ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് മേയ് 20 മുതല്‍ മാത്രമേ പിഴയീടാക്കൂവെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചിട്ടുണ്ട്.

Advertisements

അതുവരെ ബോധവത്കരണമാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും കണ്‍ട്രോള്‍ റൂമുകളടക്കം ക്രമീകരിക്കാത്തതിനാല്‍ ബോധവത്കരണം ആരംഭിച്ചിട്ടില്ല. കോഴഞ്ചേരി ഭാഗത്തെ കാമറയൊഴികെ മറ്റ് 43 കാമറകളും പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് പറയുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കണ്‍ട്രോള്‍ റൂമോ പ്രത്യേക ഉദ്യോഗസ്ഥരോ ഇല്ലാത്തതിനാല്‍ ഒരാഴ്ചക്കിടെ കാമറകളില്‍ പതിഞ്ഞ കേസുകളുടെ കണക്ക് പരിശോധിച്ചിട്ടില്ല. 4 ജി കണക്ടിവിറ്റിയുള്ള സിം കാര്‍ഡുകള്‍ ഉപയോഗിച്ചാണ് കാമറകള്‍ വിവരകൈമാറ്റം നടത്തുന്നത്.

Hot Topics

Related Articles