ക്രൈസ്തവ മൂല്യങ്ങളെ അപമാനിക്കാന്‍
ആവിഷ്‌ക്കാരസ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നു : എന്‍.എം. രാജു

ക്രൈസ്തവ മൂല്യങ്ങളെ തകര്‍ക്കാനും അപമാനിക്കാനും ചില കേന്ദ്രങ്ങള്‍ ആവിഷ്‌ക്കാരസ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നു. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ‘കക്കുകളിനാടകം’. ഈ നാടകത്തിലൂടെ ആദരണീയരായ ക്രൈസ്തവ സന്യാസി സമൂഹത്തെ ഇകഴ്ത്താനാണ് ശ്രമം നടക്കുന്നത്. സേവനം മുഖമുദ്രയാക്കിയ സന്യാസി സമൂഹത്തെ ജീര്‍ണ്ണതയുടെ പര്യായമാക്കി അവതരിപ്പിക്കാനുള്ള നാടക പ്രവര്‍ത്തകരുടെ ശ്രമത്തിനെതിരെ മതേതര മനസാക്ഷി ഉണരണം.

Advertisements

കേരള സ്റ്റോറി എന്ന വിവാദസിനിമ നിരോധിക്കണമെന്നാവശ്യപ്പെടുന്നവര്‍ കക്കുകളി നാടകത്തിനോട് കണ്ണടക്കുകയാണ്. ഇത് ഇരട്ടത്താപ്പാനാണ്. നാടകവും സിനിമയും നിരോധിക്കേണ്ട കാര്യമില്ല. നിരോധനം അന്തിമ പരിഹാരമല്ല. എന്നാല്‍ ആവിഷ്‌ക്കാരസ്വാതന്ത്ര്യത്തിന്റെ പേരില്‍ സമുദായ സ്പര്‍ദ്ധ വളര്‍ത്താനുള്ള ശ്രമങ്ങള്‍ ചെറുത്തു തോല്പിക്കണം.
ആവിഷ്‌ക്കാരസ്വാതന്ത്ര്യം എന്തും ആവിഷ്‌ക്കരിക്കാനുള്ള സ്വാതന്ത്ര്യമല്ല. ഏതു കലാകാരനും സമൂഹത്തിന്റെ ഭാഗമാണ്. അതുകൊണ്ടുതന്നെ അയാള്‍ സാമൂഹ്യ ഉത്തരവാദിത്വം നിറവേറ്റാന്‍ ബാധ്യസ്ഥമാണ്. സാമൂഹ്യ ജീവിതത്തിന്റെ സുഗമമായ മുന്നേറ്റത്തിനു തടസ്സം സൃഷ്ടിക്കുന്നതെന്തും സാമൂഹ്യ വിരുദ്ധ നടപടിയാണ്. കലാകാരന്‍ സമൂഹത്തെ യോജിപ്പിക്കേണ്ടവനാണ്. ഭിന്നിപ്പിക്കേണ്ടവനല്ല. നാടകമായാലും സിനിമയായാലും സാമൂഹ്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടതുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കക്കുകളി നാടകവും കേരള സ്റ്റോറി സിനിമയും ഉയര്‍ത്തിവിടുന്ന മൂല്യങ്ങള്‍ നമ്മുടെ ഐക്യത്തിന് അനുഗുണമാകേണ്ടതാണ്. അത് വിദ്വേഷ പ്രകടനമാകരുത്. കലാകാരന്‍ സമൂഹത്തിന്റെ കാവലാള്‍ ആകണം. എന്നാല്‍ നാടകത്തെ തള്ളിപ്പറയാതെ സിനിമയെ തള്ളിപ്പറയുന്നത് കാപട്യമാണ്. ബുദ്ധപരമായ അടിമത്തമാണിത്. അടിസ്ഥാനരഹിതമായ വിമര്‍ശനങ്ങള്‍കൊണ്ട് സനാതന മൂല്യങ്ങള്‍ ചിതറിപ്പോകുകയില്ല.

Hot Topics

Related Articles