കേരളത്തിൽ നിന്നും ഐ.എസിൽ പോയവരിൽ ബിടെക് പൂർത്തിയാക്കിയ യുവാവും; അമ്മയെയും ഐഎസിലേയക്കു കൊണ്ടു പോകാൻ ശ്രമം നടത്തി; ഞാന്‍ ശപിച്ചാല്‍ നിനക്ക് ഒരു സ്വര്‍ഗവും കിട്ടില്ലെന്നും മാതാവിന്റെ കാല്‍ പാദത്തിന് അടിയിലാണ് സ്വര്‍ഗമെന്നും ഉമ്മയുടെ മറുപടി 

മലപ്പുറം: കേരളത്തില്‍നിന്നും കാണാതായ സ്ത്രീകളെ മത പരിവര്‍ത്തനം നടത്തി ഐ.എസില്‍ ചേര്‍ക്കുന്നതു ഇതിവൃത്തമായ ‘ദി കേരള സ്റ്റോറി’യെ ചൊല്ലിയുള്ള വിവാദങ്ങള്‍ കനക്കുമ്ബോള്‍ തന്നെ കേരളത്തില്‍നിന്നും ഐ.എസിലേക്കുപോയവരുടെ കഥകളും കേരളം ചര്‍ച്ചചെയ്തുവരികയാണ്. ഇതില്‍ ഞെട്ടിക്കുന്ന ഒരു കഥയാണു മലപ്പുറം പൊന്മള സ്വദേശിയായ എം.ടെകുകാരന്‍ നജീബിന്റേത്.

Advertisements

2017ല്‍ ഹൈദരാബാദ് വിമാനത്തവളം വഴിയാണ് മലപ്പുറം പൊന്മള സ്വദേശിയായ 23വയസ്സുകാരന്‍ നജീബ് യു.എ യിലേക്ക് വിമാനം കയറിയത്. തുടര്‍ന്ന് യു.എ.ഇയില്‍ നിന്ന് ഇറാനിലേക്ക് കടന്നു. ആറാം ക്ലാസ് മുതല്‍ ബി.ടെക്ക് വരെ യു.എ.ഇയില്‍ തന്നെയാണ് പഠിച്ച്‌ വളര്‍ന്നത്. പിതാവും ഈസമയത്ത് യു.എ.ഇയില്‍തന്നെയായിരുന്നു. ഏറെ വര്‍ഷം ഗള്‍ഫില്‍ ജീവിച്ചതുകൊണ്ടുതന്നെ നജീബിന് നാട്ടില്‍ ബന്ധങ്ങള്‍ കുറവാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മറ്റു കുടുംബാംഗങ്ങളോടൊപ്പമാണ് നജീബ് നാട്ടില്‍ സ്ഥിരതാമസമാക്കിയിരുന്നത്. തമിഴ്‌നാട് വെല്ലൂര്‍ വി.ഐ.ടി യൂണിവേഴ്സിറ്റിയില്‍ എം.ടെക്ക് വിദ്യാര്‍ത്ഥിയായിരിക്കെയാണ് നജീബ് കൂട്ടുകാരെ കാണാനെന്ന് പറഞ്ഞ് വീട് വിട്ടിറങ്ങിയത്. ഒരാഴ്ച പിന്നിട്ടിട്ടും നജീബ് തിരികെ എത്തിയില്ല. തുടര്‍ന്ന് ഒരാഴ്ചക്ക് ശേഷം വീട്ടിലേക്ക് ഫോണ്‍ വിളിച്ചു. താന്‍ യഥാര്‍ത്ഥ ഇസ്ലാമിക രാജ്യത്ത് എത്തിയെന്നും സ്വര്‍ഗം ലഭിക്കുന്നതിനാണ് താന്‍ ഹിജ്റ ചെയ്തതെന്നും മാതാവിനോടു പറഞ്ഞു. ഇതിനു ശേഷം ടെലഗ്രാം വഴി ബന്ധപ്പെടാമെന്നും അറിയിച്ചു.

ഇതനുസരിച്ച്‌ നജീബ് ടെലഗ്രാം അക്കൗണ്ടില്‍ നിന്നും മാതാവിന്റെ ഫോണിലേക്ക് ജിഹാദി സന്ദേശങ്ങള്‍ അയച്ചുതുടങ്ങി. ഐ.എസിലെത്തുന്നവര്‍ അബൂ എന്ന് തുടങ്ങുന്ന പേര് സ്വീകരിക്കുന്നതാണ് പതിവ്. അബൂ ബാസിര്‍ എന്നാണ് തന്റെ പുതിയ നാമമെന്നും നജീബ് പറഞ്ഞു. എന്നാല്‍ വേഗം തിരികെ വരണമെന്നും അല്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും മാതാവ് പറഞ്ഞെങ്കിലും ചെവികൊണ്ടില്ല. താന്‍ ഹിജ്റ പോയതാണ്.

എന്നെ ഇനി അന്വേഷിക്കുകയോ പൊലീസില്‍ ബന്ധപ്പെടുകയോ ചെയ്യരുതെന്നായിരുന്നു നജീബിന്റെ മറുപടി. സന്ദേശത്തില്‍ വീട്ടുകാരോട് ഇസ്ലാമിക രാജ്യത്തേക്ക് ക്ഷണിക്കുകയും ഹിജ്റ ചെയ്യാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. ഒരു മാസത്തെ വിസ കാലാവധിയിലായിരുന്നു നജീബ് രാജ്യം വിട്ടത്. വിസ കാലാവധി കഴിഞ്ഞിട്ടും തിരികെയെത്താതിരുന്നതോടെ നജീബ് ഐ.എസില്‍ എത്തിയെന്നത് അന്വേഷണ ഏജന്‍സികള്‍ക്കും ബലപ്പെട്ടു. താന്‍ ലക്ഷ്യസ്ഥാനത്തേക്ക് ഹിജ്റക്ക് വന്നെന്നും ഞങ്ങള്‍ മരണം വരിക്കാനായി കാത്തിരിക്കുന്നുവെന്നും നജീബ് അയച്ച സന്ദേശത്തില്‍ പറഞ്ഞിരുന്നു. നജീബിന്റെ ഫോട്ടോയും മാതാവിനയച്ച സന്ദേശങ്ങളും പിന്നീട് പൊലീസിന് ലഭിച്ചു.

വൃത്തികെട്ട കുഫ്ഫാറുകളുടെയും (അവിശ്വാസികള്‍), മുനാഫിഖുകളുടെയും (കപട വിശ്വാസികള്‍) കൂടെ ജീവിച്ചാല്‍ പരലോകം നശിക്കുമെന്നും അതിനാല്‍ ഹിജ്റ പോകണമെന്നുമാണ് നജീബ് ഈ സന്ദേശത്തില്‍ പറഞ്ഞത്. എന്നാല്‍ ഹിജ്റ പോകാന്‍ ക്ഷണിച്ച മകനോട് ഞങ്ങള്‍ ഇന്ത്യക്കാരാണ്, ഞാന്‍ ഇന്ത്യയെ സ്നേഹിക്കുന്നു, ഞങ്ങള്‍ക്ക് ഇവിടെ ജീവിക്കണമെന്നുമായിരുന്നു മാതാവിന്റെ മറുപടി. ഞാന്‍ ശപിച്ചാല്‍ നിനക്ക് ഒരു സ്വര്‍ഗവും കിട്ടില്ലെന്നും മാതാവിന്റെ കാല്‍ പാദത്തിന് അടിയിലാണ് സ്വര്‍ഗമെന്നും, സ്വര്‍ഗം തേടി തീവ്രവാദത്തിലേക്ക് പോയ മകനോട് ഉമ്മ ഖമറുന്നിസ മറുപടി കൊടുത്തത്.

തുടര്‍ന്ന് മാതാവ് ഖമറുന്നിസ തന്നെയാണ് മലപ്പുറം പൊലീസില്‍ പരാതി നല്‍കിയതും. മകനെ കാണാനില്ലെന്നും മകന്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പോയതായി സംശയിക്കുന്നതായും മാതാവ് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്നു പൊലീസ് ഇറാന്‍ എംബസിയുമായി ബന്ധപ്പെടുകയും നജീബിന്റെ ഫോട്ടോ അടക്കമുള്ള വിവരങ്ങള്‍ ഇറാന്‍ എംബസിക്ക് കൈമാറുകയും ചെയ്തിരുന്നു. കണ്ടെത്തിയാല്‍ അറസ്റ്റ് ചെയ്ത് ഇന്ത്യയിലേക്ക് കയറ്റി വിടുമെന്നും എംബസി അന്വേഷണ സംഘത്തെ അറിയിക്കുകയും ചെയ്തിരുന്നതായി കേസന്വേഷിച്ച പൊലീസുദ്യോഗസ്ഥന്‍ പറഞ്ഞു.

അതോടൊപ്പം നജീബ് പഠിച്ചിരുന്ന വെല്ലൂരിലെ കോളേജിലെത്തിയും അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചിരുന്നു. വിദേശത്തും മറ്റുമുള്ള ചില ബന്ധങ്ങള്‍ വഴി ഓണ്‍ലൈന്‍ ക്ലാസുകള്‍ വഴിയാണ് നജീബ് ഐ.എസില്‍ ആകൃഷ്ടനായതെന്നാണ് തുടരന്വേഷണത്തില്‍ പൊലീസിന് ലഭ്യമായത്. നജീബ് വീട്ടില്‍വെച്ചുപോയ ലാപ്ടോപ്പും മറ്റും പരിശോധിച്ചതില്‍നിന്ന് ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പൊലീസിന് ലഭ്യമായി. സംഭവത്തെ തുടര്‍ന്ന് പൊന്മളയിലെ വീട്ടില്‍ നിന്ന് മാതാവും സഹോദരനും വീട് പൂട്ടി താമസം മാറി.

പിന്നീട് 2018 മേയില്‍ നജീബ് ഉള്‍പ്പടെ നാല് മലയാളികള്‍ കൂടി അഫ്ഗാനിലെ ഖുറാസാന്‍, സിറിയ, ഇറാഖിലെ മൊസൂള്‍ എന്നിവിടങ്ങളില്‍ നടന്ന യുദ്ധത്തില്‍ മരണപ്പെട്ടതായി ഐ.എസിലെ മറ്റു മലയാളികള്‍ വഴി ടെലഗ്രാമിലൂടെയും ഫേസ്‌ബുക്കിലൂടെയുമാണ് നാട്ടിലേക്ക് സന്ദേശം വന്നു.

Hot Topics

Related Articles