മദ്യപിക്കാത്തയാൾ ഊതിയപ്പോൾ ബിപ്പ് ശബ്ദം; പിഴയടച്ചേ പറ്റു എന്ന പൊലീസിൻ്റെ പിടിവാശി; വൈദ്യ പരിശോധനയ്ക്കു തയ്യാറെന്നു ഊതിയ ആൾ; ഒടുവിൽ പൊലീസ് തടിയൂരിയത് ഇങ്ങനെ 

ഇടുക്കി: മദ്യപിക്കാത്തയാള്‍ പൊലീസ് ബ്രെത്ത് അനലൈസറില്‍ ഊതിയപ്പോള്‍ ബീപ് ശബ്ദം. കേസെടുക്കാന്‍ ഒരുങ്ങിയ പൊലീസിനോട് താന്‍ മദ്യപിച്ചിട്ടില്ലെന്നും വൈദ്യപരിശോധനയ്‌ക്ക് തയ്യാറാണെന്നും യുവാവ് അറിയിച്ചു. വിവരമറിഞ്ഞ് എത്തിയ യുവാവിന്റെ പിതാവ് ഊതിയപ്പോഴും ബ്രെത്ത് അനലൈസറില്‍ ബീപ് ശബ്ദം കേട്ടതോടെ പൊലീസുകാര്‍ ആശയക്കുഴപ്പത്തിലായി.

Advertisements

തൊടുപുഴയില്‍ കഴിഞ്ഞ ദിവസം  രാത്രി 11 മണിയോടെ കോലാനിയില്‍ നടന്ന വാഹന പരിശോധനയിലാണ് സംഭവം. ബൈക്കിലെത്തിയ യുവാവിനെ പൊലീസ് തടഞ്ഞു നിര്‍ത്തി. വാഹനത്തിന്റെ രേഖകളെല്ലാം കൃത്യമാണ്. ഹെല്‍മറ്റും ധരിച്ചിട്ടുണ്ട്. തുടര്‍ന്ന് ബ്രെത്ത് അനലൈസറില്‍ ഊതിച്ചു. അതില്‍ നിന്നു ബീപ് ശബ്ദം കേട്ടതോടെ യുവാവ് മദ്യപിച്ചിട്ടുണ്ടെന്നും കേസെടുക്കണമെന്നുമായി പൊലീസ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാല്‍ മദ്യപിച്ചിട്ടില്ലെന്നും വൈദ്യപരിശോധനയ്‌ക്ക് തയ്യാറാണെന്നും യുവാവ് പറഞ്ഞെങ്കിലും പൊലീസ് കൂട്ടാക്കിയില്ല. പിന്നാലെ വിവരമറിഞ്ഞ് കാറില്‍ സ്ഥലത്തെത്തിയ പിതാവ് തന്നെയും ഊതിക്കാന്‍ ആവശ്യപ്പെട്ടു. വീണ്ടും ശബ്ദം കേട്ടതോടെ രണ്ടുപേരെയും വൈദ്യപരിശോധന നടത്താന്‍ പിതാവ് ആവശ്യപ്പെട്ടെങ്കിലും പൊലീസ് സമ്മതിച്ചില്ല. 

എന്തായാലും പിടിച്ചതല്ലെ 500 രൂപ പെറ്റി അടച്ചിട്ടു പോക്കോളൂ എന്നായി പൊലീസ്. കുറ്റം ചെയ്യാതെ പെറ്റി അടയ്‌ക്കില്ലെന്ന് പിതാവും യുവാവും നിര്‍ബന്ധം പിടിച്ചതോടെ യുവാവിന്റെ വിലാസം രേഖപ്പെടുത്തി പൊലീസ് വിട്ടയച്ചു.

Hot Topics

Related Articles