മേഘമലയിൽ തമ്പടിച്ച് അരിക്കൊമ്പൻ; വിനോദ സഞ്ചാരികൾക്ക് ഇന്നും വിലക്ക്; കേരളം സിഗ്നൽ വിവരങ്ങൾ നൽകുന്നില്ലെന്ന് തമിഴ്നാട്

തൊടുപുഴ : ചിന്നക്കനാലിൽ നിന്ന് നാടുകടത്തിയ അരിക്കൊമ്പൻ തമിഴ്നാടിന് തലവേദനയാകുന്നു.

Advertisements

തമിഴ്നാട്ടിലെ മേഘമലയ്ക്ക് സമീപമുള്ള വനമേഖലയിൽ തന്നെയാണ് ഇപ്പോഴും അരിക്കൊമ്പൻ. ഇന്നലെ രാത്രി ആന ജനവാസ മേഖലയിൽ ഇറങ്ങിയിട്ടില്ല. അരിക്കൊമ്പന്റെ സാന്നിധ്യത്തിൽ പ്രദേശത്ത് നിരീക്ഷണം കർശനമാക്കിയിരിക്കുകയാണ് തമിഴ്നാട് വനം വകുപ്പ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മേഘമലയിലേക്ക് ഇന്നും സഞ്ചരികളെ കടത്തി വിടേണ്ടെന്നാണ് തീരുമാനം.

അതിനിടെ കേരളത്തിനെതിരെ രൂക്ഷവിമർശനവുമായി തമിഴ്നാട് രംഗത്തെത്തി. അരിക്കൊമ്പന്റെ കഴുത്തിലെ ജിപിഎസ് കോളർ നിഗ്നൽ വിവരങ്ങൾ കേരളം നൽകുന്നില്ല എന്നാണ് പരാതി. തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥർ പെരിയാർ ടൈഗർ റിസർവിലെ ഉന്നതരെ അറിയിച്ചു. ഇതിനാൽ ആനയുടെ നീക്കം നിരീക്ഷിക്കാനാവുന്നില്ലെന്നും പരാതിയുണ്ട്.

ഹൈവേയ്സ് എസ്റ്റേറ്റിനും മണലാറിനും ഇടയിലുള്ള വനമേഖലയിലാണ് ഇന്നലെ പകൽ കാട്ടാന നിലയുറപ്പിച്ചിരുന്നത്.

കഴിഞ്ഞ ദിവസം ആനയെത്തിയ സ്ഥലങ്ങളിലെല്ലാം വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നിരീക്ഷണ സംഘം രംഗത്തുണ്ട്. അതിനിടെ അരിക്കൊമ്പൻ തമിഴ്നാട്ടിൽ വലിയ ചർച്ചയാവുകയാണ്.

Hot Topics

Related Articles