“അരിക്കൊമ്പനെ താപ്പാന ആക്കണമായിരുന്നു ; കോടതി നിര്‍ദേശങ്ങള്‍ മാനിച്ചാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്; പ്രചരിപ്പിക്കപ്പെടുന്നത് പോലെ തമിഴ്‌നാട്-കേരള സര്‍ക്കാരുകള്‍ പരസ്പര ബന്ധമില്ലാതെയല്ല പ്രവര്‍ത്തിക്കുന്നത്” : വനംമന്ത്രി എ.കെ ശശീന്ദ്രന്‍

അരിക്കൊമ്പനെ താപ്പാന ആക്കണമായിരുന്നു ; കോടതി നിര്‍ദേശങ്ങള്‍ മാനിച്ചാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്; പ്രചരിപ്പിക്കപ്പെടുന്നത് പോലെ തമിഴ്‌നാട്-കേരള സര്‍ക്കാരുകള്‍ പരസ്പര ബന്ധമില്ലാതെയല്ല പ്രവര്‍ത്തിക്കുന്നത് : വനംമന്ത്രി എ.കെ ശശീന്ദ്രന്‍

Advertisements

കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ അരിക്കൊമ്പനെ പിടികൂടി മാറ്റുന്നതുമായി ബന്ധപ്പെട്ട് എടുത്ത നിലപാട് ശരിവെക്കുന്ന തരത്തിലാണ് ഇപ്പോഴത്തെ സംഭവങ്ങളെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍. ആനയെ പിടികൂടി താപ്പാനയാക്കണമായിരുന്നു. പക്ഷേ കോടതി നിര്‍ദേശങ്ങള്‍ മാനിച്ച് കൊണ്ടാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചതെന്നും എ കെ ശശീന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രചരിപ്പിക്കപ്പെടുന്നത് പോലെ തമിഴ്‌നാട്-കേരള സര്‍ക്കാരുകള്‍ പരസ്പര ബന്ധമില്ലാതെയല്ല പ്രവര്‍ത്തിക്കുന്നത്. കൃത്യമായ വിവരങ്ങള്‍ കേരളം തമിഴ്‌നാട് വനംവകുപ്പിനെ അറിയിക്കുന്നുണ്ടെന്ന് എ കെ ശശീന്ദ്രന്‍ പറഞ്ഞു. നേരത്തെ ചിന്നക്കനാല്‍ ഭാഗത്ത് ഉണ്ടായിരുന്ന ആശങ്ക ഇപ്പോള്‍ മേഘമലയില്‍ ഉണ്ട്.

ഉള്‍വനങ്ങളിലേക്ക് വന്യമൃഗങ്ങളെ അയച്ചതുകൊണ്ട് അവരുടെ സഞ്ചാര സ്വാതന്ത്ര്യത്തെ തടയാന്‍ സാധിക്കില്ല. ഇതാണ് ഇപ്പോള്‍ മനസിലാക്കുന്നത്. ആന പൂര്‍ണ ആരോഗ്യവാനാണ് എന്നതിന് തെളിവാണ് അത് നിരന്തരം നടത്തുന്ന യാത്ര. എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ ഇത്രയും ദൂരം സഞ്ചരിക്കാന്‍ ആനകള്‍ക്ക് സാധിക്കില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

അരിക്കൊമ്പന്‍ ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങി ഉപദ്രവം ഇപ്പോള്‍ ഇല്ല. ഉള്‍വനത്തിലേക്ക് കയറ്റിവിടാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. റേഡിയോ കോളര്‍ സിഗ്നല്‍ ഇടയ്ക്ക് നഷ്ടപ്പെടുന്നത് സ്വാഭാവികമാണ്. മൊബൈല്‍ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്നത് പോലെയാണ് സിഗ്നല്‍ നഷ്ടപ്പെടുന്നത്. ഇടക്കിടെ സിഗ്നല്‍ ലഭിക്കാതെ പോകുന്നത് ഏതെങ്കിലും അപകടത്തിന്റെ ലക്ഷണമായി കാണുന്നതില്‍ അര്‍ത്ഥമില്ല. റേഞ്ചില്‍ നിന്നും കുറച്ച് വ്യത്യാസം വരുമ്പോഴാണ് സിഗ്നല്‍ ലഭിക്കാതെ വരുന്നത്.

അരിക്കൊമ്പനെ പരിമിതമായ സൗകര്യങ്ങള്‍ ഉപയോഗിച്ച് നിരീക്ഷിക്കുകയും, ശുശ്രൂഷിക്കുകയും, രക്ഷിക്കുകയും ചെയ്യുക എന്നതാണ് സര്‍ക്കാരിന്റെ നിലപാട്. ഇതിനനുസരിച്ച് വനംവകുപ്പ് ഊര്‍ജ്ജിത ശ്രമത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുകയാണെന്നും വനം മന്ത്രി കൂട്ടിച്ചേര്‍ത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.