ചര്‍ച്ച ചെയ്യാതെ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചു : തവനൂരില്‍ ഫിറോസിനെ നൂലില്‍ കെട്ടിയിറക്കിയതിന് പിന്നില്‍ ആര് ? ഫിറോസിനെ സ്ഥാനാര്‍ത്ഥി ആക്കിയതിനെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ് രംഗത്ത്

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഫിറോസ് കുന്നംപറമ്പിലിനെ മത്സരിപ്പിച്ചതിനെതിരെ വിമർശനവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്ത്.

Advertisements

ജില്ലയില്‍ കോണ്‍ഗ്രസിന് ആകെയുള്ള നാല് സീറ്റുകളില്‍ ഒന്നായ തവനൂരില്‍ ഫിറോസിനെ നൂലില്‍ കെട്ടിയിറക്കിയതിന് പിന്നില്‍ ആരാണെന്നും, ചര്‍ച്ച ചെയ്യാതെ ഇത്തരത്തില്‍ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത് ശരിയായില്ലെന്നുമാണ് വിമര്‍ശനം. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സമ്മേളനത്തിലാണ് സംസ്ഥാന സെക്രട്ടറി ഇ പി രാജീവാണ് വിമർശനവുമായി എത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തവനൂര്‍ മണ്ഡലത്തില്‍ നിന്നാണ് കെ. ടി ജലീലിനെതിരെ കൈപ്പത്തി ചിഹ്നത്തിലായിരുന്നു ഫിറോസ് മത്സരിച്ചത്. 2564 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കെ ടി ജലീല്‍ വിജയിച്ചത്. ജലീലിന് 70,358 വോട്ടും ഫിറോസ് കുന്നംപറമ്പില്‍ 67,794 വോട്ടും നേടി.

Hot Topics

Related Articles