കോട്ടയം: കൊടുരാർ, മീനച്ചിലാർ, കൊടൂരാറുകളിലേക്ക് ഓടകൾ വഴി മലിന ജലം ഒഴുക്കുന്നത് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് കോട്ടയം ഗ്രീൻ കമ്മ്യൂണിറ്റി മുനിസിപ്പൽ ഓഫീസ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.
മീനച്ചിൽ നദീസംരക്ഷണ സമിതി പ്രസിഡന്റ് പ്രൊഫ.എസ്.രാമചന്ദ്രൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. വൃക്ഷവൈദ്യൻ കെ.ബിനു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡോ.ജേക്കബ് ജോർജ് എസ്.ബാബുജി ഗോപാലകൃഷ്ണൻ,പി.ജി സന്തോഷ് കണ്ടചിറ, സലീമ ജോസഫ് , മിനി.കെ.ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടയത്തിന് അനുയോജ്യമായ വിധത്തിൽ മാലിന്യ സംസ്കരണം നടത്തുക, ജനങ്ങൾക്ക് ശുദ്ധജലം ഉറപ്പാക്കുക, നദികളിലേക്ക് ഓടകൾ വഴി മലിന ജലം ഒഴുക്കുന്നത് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉണയിച്ച് മുനിസിപ്പൽ സെക്രട്ടറിയ്ക്ക് നിവേദനവും സമർപ്പിച്ചു.