കട്ടപ്പനയിൽ വ്യാജ സ്വർണ്ണം പണയം വെച്ച് വൻ തട്ടിപ്പ് നടത്തുന്ന സംഘം അറസ്റ്റിൽ : ഇരുപതോളം ധനകാര്യ സ്ഥാപനങ്ങൾ പറ്റിക്കപ്പെട്ടു

ഇടുക്കി: മുക്കുപണ്ടം പണയം വെച്ച്‌ ലക്ഷങ്ങള്‍ തട്ടിയ നാൽവർ സംഘം പിടിയില്‍. കട്ടപ്പന കാഞ്ചിയാര്‍ പാലാക്കട സ്വദേശി പുത്തന്‍പുരയ്ക്കല്‍ റൊമാറിയോ ടോണി( 29) കട്ടപ്പന മുളകരമേട് സ്വദേശി പാന്തേഴാത്ത് ശ്യാംകുമാര്‍(33) പേഴുംകവല സ്വദേശി പ്രസീദ് ബാലകൃഷ്ണൻ(38), അണക്കര സ്വദേശി അരുവിക്കുഴി സിജിൻ മാത്യു (30) എന്നിവരാണ് കട്ടപ്പന പോലീസിന്റെ പിടിയിലായത്.

Advertisements

കട്ടപ്പന, കുമളി, അണക്കര, തമിഴ്നാട്ടിലെ കമ്പം എന്നീ സ്ഥലങ്ങളില്‍ പ്രതികള്‍ വര്‍ഷങ്ങളായി ഒറിജിനലിനെ വെല്ലുന്ന വ്യാജ സ്വര്‍ണാഭരണം നിര്‍മ്മിച്ച്‌ നിരവധി സ്ഥാപനങ്ങളില്‍ പണയം വെച്ച്‌ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിവരികയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇടുക്കി ജില്ലാ പോലീസ് മേധാവി വി.യു കുര്യാക്കോസിന് ലഭിച്ച രഹസ്യ വിവരത്തെതുടര്‍ന്ന് നാളുകളായി പ്രതികളെ കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ് മോന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നിരീക്ഷിച്ച് വരികയായിരുന്നു.

Hot Topics

Related Articles