കൊല്ലം ആയൂരില്‍ അക്രമം നടത്തിയ കാട്ടുപോത്ത് ചത്തു ; മറ്റൊരെണ്ണം വനത്തില്‍ കയറി ;ആശങ്കൾക്ക് വിരാമം

കൊല്ലം :ആയൂരില്‍ കണ്ട കാട്ടുപോത്ത് വനത്തില്‍ കയറിയെന്ന് വനം വകുപ്പ്. കുടുക്കത്ത് പാറ മേഖലയിലെ വനത്തിലാണ് കാട്ടുപോത്ത് കയറിയത്.

Advertisements

കാട്ടുപോത്തിന്റെ കാല്‍പാദം കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച്ച വൈകിട്ടോടെ ആയൂരിലെ ജനവാസമേഖലയില്‍ എത്തിയ കാട്ടുപോത്തില്‍ ഒരെണ്ണം ചത്തിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആയൂര്‍ പെരിങ്ങള്ളൂര്‍ കൊടിഞ്ഞല്‍ കുന്നുവിളവീട്ടില്‍ സാമുവല്‍ വര്‍ഗീസിനെ റബ്ബര്‍തോട്ടത്തില്‍വെച്ച് കാട്ടുപോത്ത് കുത്തിക്കൊന്നതോടെ പ്രദേശമാകെ ഭീതിയിലായിരുന്നു സാമുവലിനെ കുത്തിയ പോത്തിനെ പിന്നീട് ചത്തനിലയില്‍ കണ്ടെത്തിയിരുന്നു.

ഇതിനെക്കൂടാതെ മറ്റൊരു പോത്തുകൂടി പ്രദേശത്തുണ്ടായിരുന്നതായി നാട്ടുകാര്‍ വനപാലകരെ അറിയിച്ചതോടെയാണ് തിരച്ചില്‍ തുടങ്ങിയത്.

Hot Topics

Related Articles