കണമല കാട്ടുപോത്ത് ആക്രമണം :നായാട്ടു സംഘത്തിന്റെ സാന്നിധ്യമെന്ന് വനം വകുപ്പ്;വനം വകുപ്പ് ജനങ്ങളെ വിഡ്ഢികളാക്കുന്നെന്ന് എരുമേലി പഞ്ചായത്ത് പ്രസിഡന്റ്

കോട്ടയം: കണമല കാട്ടുപോത്ത് ആക്രമണത്തിൽ നായാട്ടു സംഘത്തിന്റെ സാന്നിധ്യമെന്ന വനം വകുപ്പ് അനുമാനം തള്ളി പഞ്ചായത്ത്. വനം വകുപ്പ് ജനങ്ങളെ വിഡ്ഢികളാക്കുന്നെന്ന് എരുമേലി പഞ്ചായത്ത് പ്രസിഡന്റ് ആരോപിച്ചു.

Advertisements

കിംവദന്തികളാണ് വനം വകുപ്പ് പ്രചരിപ്പിക്കുന്നത്. വകുപ്പുകൾക്കിടയിലെ തർക്കം മറയ്ക്കാനാണ് വനം വകുപ്പ് ശ്രമിക്കുന്നത്. കാട്ടുപോത്തിനെ വെടിവച്ചു കൊല്ലണമെന്നും പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേ സമയം കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ചാക്കോയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. കണമല സെന്‍റ് മേരിസ് പള്ളി സെമിത്തേരിയിൽ ആണ് സംസ്കാര ചടങ്ങുകൾ.

2 പേരുടെ ജീവനെടുത്ത കാട്ടുപോത്തിനെ വെടിവെച്ചു കൊല്ലണമെന്ന് നിലപാടിൽ ഉറച്ചു നിൽക്കുകയാണ് നാട്ടുകാർ. എന്നാൽ പോത്തിന് പിടികൂടി കാട്ടിലേക്ക് വിടാമെന്ന നിലപാടിലാണ് വനം വകുപ്പ്. രണ്ടുദിവസമായി മേഖലയിൽ കാട്ടുപോത്തിനായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

Hot Topics

Related Articles