അമ്പലപ്പുഴ-തിരുവല്ല റൂട്ടിൽ ഗതാഗതം നിലച്ചു
ആലപ്പുഴ: ട്രക്ക് ഇടിച്ച് തകഴി റെയിൽവേ ഗേറ്റിന്റെ ഹൈഗേജ് തകർന്നതിനെ തുടർന്നു അമ്പലപ്പുഴ -തിരുവല്ല റൂട്ടിൽ ഗതാഗതം നിലച്ചു. യാത്രക്കാർ വലഞ്ഞു. വെളളിയാഴ്ച പുലർച്ച 2.30ന് തിരുവല്ല ഭാഗത്ത് നിന്ന് അമ്പലപ്പുഴയ്ക്ക് പോകുകയായിരുന്ന കർണ്ണാടക രജിസ്ട്രേഷനിലെ ട്രക്ക് ഇടിച്ചാണ് ഗേറ്റ് തകർന്നത്. നിർത്താതെപോയ ട്രക്ക് അമ്പലപ്പുഴ പൊലീസ് പിടികൂടി. ഹൈഗേജിന്റെ പുനർനിർമാണത്തിന് ലക്ഷംരൂപയാണ് ചെലവ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആലപ്പുഴയിൽനിന്നുള്ള കെ.എസ്.ആർ.ടി.സി ബസ് തകഴി ഗവ. ആശുപത്രിക്ക് സമീപത്തും തിരുവല്ലയിൽ നിന്ന് പുറപ്പെടുന്ന ബസ് തകഴി ക്ഷേത്ര ജങ്ഷൻവരെയുമാണ് സർവിസ് നടത്തുന്നത്. വാഹനങ്ങൾ പൊലീസ് വഴിതിരിച്ചുവിട്ടാണ് നിയന്ത്രിച്ചത്. റെയിൽവേ ഗേറ്റിന്റെ അറ്റകുറ്റപ്പണികൾ തീർക്കുന്നതിന് തിങ്കളാഴ്ച വൈകീട്ട് ഏഴുവരെ റെയിൽവേ ഗേറ്റ് അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. മുന്നറിയിപ്പില്ലാതെ ഗേറ്റ് തകർന്നതിനാൽ കെ.എസ്.ആർ.ടി.സി അടക്കമുള്ള യാത്രികർ ഏറെ വലഞ്ഞു. കോട്ടയം, തിരുവല്ല, ചങ്ങനാശ്ശേരി റൂട്ടിൽപോകേണ്ടവരാണ് നട്ടംതിരിഞ്ഞത്.