കോട്ടയം : കഴിഞ്ഞ ശനിയാഴ്ച വിരമിച്ച ഡോ. സാബു തോമസിന് പകരം എം.ജി സര്‍വകലാശാലാ വി.സിയുടെ ചുമതല കൈമാറാന്‍ സര്‍ക്കാര്‍ നല്കിയ പാനല്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അംഗീകരിച്ചില്ല.വിരമിച്ച വി.സി. സാബു തോമസ്, പ്രൊഫസര്‍മാരായ അരവിന്ദ് കുമാര്‍, കെ. ജയചന്ദ്രന് എന്നിവരുടെ പാനലാണ് സര്‍ക്കാര്‍ നല്‍കിയത്.വിരമിച്ച വി.സിയും താരതമ്യേന ജൂനിയറായ പ്രൊഫസര്‍മാരുമടങ്ങിയ പാനലായതിനാലാണ് ഗവര്‍ണര്‍ അംഗീകരിക്കാത്തത്. സര്‍ക്കാരിന് താത്പര്യമുള്ളവരുടെ ലിസ്റ്റാണെന്ന് വിലയിരുത്തിയ ഗവര്‍ണര്‍ മുതിര്‍ന്ന പ്രൊഫസര്‍മാരടങ്ങിയ പുതിയ പാനല്‍ ആവശ്യപ്പെട്ടേക്കും.
സാബു തോമസിന് 4 വര്‍ഷത്തേക്ക് പുനര്‍നിയമനം നല്‍കണമെന്ന സര്‍ക്കാരിന്റെ ആവശ്യവും നേരത്തേ ഗവര്‍ണര്‍ തള്ളിയിട്ടുണ്ടായിരുന്നു.
ഇന്നലെ കൊച്ചിയിലേക്ക് പോയ ഗവര്‍ണര്‍ 4ന് മടങ്ങിയെത്തും. സര്‍ക്കാര്‍ പുതിയ പാനല്‍ നല്കിയാല് അന്ന് അതില്‍ ഗവര്‍ണര്‍ തീരുമാനമെടുത്തേക്കും. 4ന് വൈകിട്ട് ഡല്‍ഹിയിലേക്ക് പോയാല്‍ പിന്നീട് 11നാണ് ഗവര്‍ണര്‍ തിരിച്ചെത്തുക.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എം.ജി സര്‍വകലാശാലയില്‍ വി.സിയില്ലാതായതോടെ, ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതടക്കം നിലച്ചു. പകരം ചുമതല ആര്‍ക്കുമില്ലാത്തതിനാല്‍ വാഴ്സിറ്റിയുടെ ഭരണവും പ്രതിസന്ധിയിലായിരിക്കുകയാണ്.
31ന് വിരമിച്ചവരുടെ ഒഴിവിലേക്ക് ജീവനക്കാര്‍ക്ക് ലഭിക്കേണ്ടിയിരുന്ന സ്ഥാനക്കയറ്റവും മുടങ്ങി. അതേസമയം, വി.സിയുടെ ചുമതല നല്‍കേണ്ടത് ഗവര്‍ണറുടെ ചുമതലയാണെന്ന് സര്‍ക്കാര്‍ പറഞ്ഞു.