മണർകാട് : ലോക പരിസ്ഥിതി ദിനാചാരണത്തോട് അനുബന്ധിച്ച് മണർകാട് സെൻറ്. മേരീസ് പ്രൈവറ്റ് ഐ ടി ഐ – എൻ എസ് എസ്, ബേർഡ്സ് ക്ലബ് ഇന്റർനാഷണൽ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ മണർകാട് ഗവ. യു പി സ്കൂളും പരിസരവും വർത്തിയാക്കുകയും സ്കൂൾ മുറ്റത്തേ പൂന്തോട്ടം,മീൻകുളം എന്നിവയുടെ പുനരുദ്ധാരണവും നടത്തി. ഐ ടി ഐയുടെ നേതൃത്വത്തിൽ നടക്കുന്ന പരിസ്ഥിതി വാരാചാരണത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ചുള്ള ആദ്യത്തെ പ്രവർത്തനമായിരുന്നു ഗവ യു പി സ്കൂൾ ശുചീകരണം.
ഐ ടി ഐ മാനേജർ വെരി. റവ. ആൻഡ്രൂസ് ചിരവത്തറ കൊർ എപ്പീസ്കോപ്പയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽവെച്ച് പരിസ്ഥിതി വാരാഘോഷം മണർകാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു കെ സി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസ്സി ജോൺ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സഖറിയ കുര്യൻ, രാജീവ് ആർ, രചിത അനീഷ്, ഐ ടി ഐ സെക്രട്ടറി ബെന്നി ടി ചെറിയാൻ, ഐ ടി ഐ പ്രിൻസിപ്പൽ പ്രിൻസ് ഫിലിപ്പ്, സ്കൂൾ ഹെഡ്മിസ്ട്രെസ് ഷൈലജ പി കെ, മനോജ് കെ മാധവൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ശുചീകരണ പ്രവർത്തനങ്ങൾക്ക് ഗ്രൂപ്പ് ഇൻസ്ട്രക്ടർ ലാഷ്ലി എം ചിറയിൽ, എൻ എസ് എസ് കോർഡിനേറ്റർ സൈലേഷ് വർഗീസ്, ബേർഡ്സ് ക്ലബ് സെക്രട്ടറി രമ കെ കെ, അധ്യാപകരായ ചെറിയാൻ പി വി, ബീന കെ ജി, ഫെബിൻ ചെറിയാൻ, ഏലിയാസ് ഇലഞ്ഞിത്തറ, ടോണി പി ചാക്കോ എന്നിവർ നേതൃത്വം നൽകി.